Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:37 AM GMT Updated On
date_range 19 Jun 2017 8:37 AM GMTവാഹന പണയ മാഫിയ വീണ്ടും സജീവം
text_fieldsblurb വാടക ലാഭത്തിനുവേണ്ടി പണയം എടുക്കുന്നവർക്ക് പണനഷ്ടവും വാഹനമോഷണ കേസിൽപെട്ട് മാനനഷ്ടവുമാണ് മിച്ചം കണ്ണൂർ: വാടകക്ക് കാറുകൾ വാങ്ങി ലക്ഷങ്ങൾക്ക് പണയംവെക്കുന്ന മാഫിയ വീണ്ടും സജീവം. കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലാണ് സംഘം വീണ്ടും രംഗെത്തത്തിയത്. 2006ൽ തലശ്ശേരിയിൽ ഒരാൾ പിടിയിലായപ്പോൾ പതിനെേട്ടാളം വാഹനങ്ങളാണ് ബംഗളൂരു ഉൾപ്പെടെ സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്തത്. വാടകക്ക് കാറുകൾ കൊടുക്കുന്നവരുടെ ഏജൻറുമാരുമായി ചങ്ങാത്തംകൂടി വിശ്വാസം പിടിച്ചുപറ്റിയാണ് പ്രവർത്തനം. ബന്ധുക്കൾ ഗൾഫിൽനിന്ന് വരുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് കാറുകൾ വാടകക്ക് എടുപ്പിക്കും. അത്തരം കാറുകൾ സ്വന്തം ജില്ലയിലോ ജില്ലകൾ മാറിയോ ഗൾഫിൽനിന്ന് നാട്ടിൽ വരുന്നവർക്ക് ലക്ഷങ്ങൾക്ക് പണയംവെച്ച് മുങ്ങലാണ് പതിവ്. ആർ.സി ഓണറുടെ അറിവില്ലാതെയും ഒറിജിനൽ ആർ.സി ഇല്ലാതെയും ഒന്നോ രണ്ടോ മാസത്തെ വാടക ലാഭത്തിനുവേണ്ടി പണയം എടുക്കുന്നവർക്ക് പണനഷ്ടവും വാഹനമോഷണ കേസിൽപെട്ട് മാനനഷ്ടവുമാണ് മിച്ചം. പല കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്നത് ഇത്തരം വാടകവണ്ടികളും പണയ വണ്ടികളുമാണെന്നതും സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. ലൈസൻസില്ലാതെ വാടകക്ക് കൊടുക്കുന്ന വാഹനങ്ങൾ കൊലപാതകം, കുഴൽപണം കടത്തൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവക്ക് ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസും ജാഗ്രതയിലാണ്. കണ്ണൂരിലും കോഴിക്കോടുമായി നടന്ന രണ്ടു പ്രധാന രാഷ്ട്രീയ കൊലപാതകങ്ങളിലും ഉപയോഗിച്ചത് വാടകക്കെടുത്ത വാഹനമാണ്. കണ്ണൂർ ജില്ലയിൽ മെയിൻ റോഡ് കേന്ദ്രീകരിച്ച് പല വാടകവീടുകൾ മാറിത്താമസിക്കുന്ന ഒരാളും തലശ്ശേരിയിലെ ചില ചെറുപ്പക്കാരുമാണ് ഇത്തരം പ്രവർത്തനങ്ങളുമായി രംഗത്തുള്ളതെന്ന് അനുഭവസ്ഥർ പറയുന്നു. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മണൽ മാഫിയ നേതാവായ എടപ്പാൾ സ്വദേശിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ഭാഗത്തുള്ള ചില ചെറുപ്പക്കാരാണ് സംഘാംഗങ്ങൾ. തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയും ചില ബ്ലേഡ് മാഫിയകളുമാണെത്ര ചുക്കാൻപിടിക്കുന്നത്. പണയമോ വിൽപനയോ ലക്ഷ്യമിട്ട് ഏജൻറ് ചമഞ്ഞ് ഇത്തരക്കാർ പല ആളുകളിൽനിന്നും വാഹനം വാടകക്കെടുക്കും. ആദ്യമാസങ്ങളിൽ വാടക കൃത്യമായി നൽകും. ഇതിനിടെ, വാഹനത്തിെൻറ അതേ നമ്പറിൽ പുതിയ ആർ.സി നിർമിക്കും. പിന്നീട് വ്യാജ എൻ.ഒ.സി തയാറാക്കും. ഇത് വ്യാജമാണെന്ന് വാഹനം വാങ്ങുന്നവർക്കും മനസ്സിലാവില്ല. സ്പിരിറ്റ്, ചാരായം എന്നിവ കടത്തുന്നതിനും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കപ്പെടുന്നു. കേരളത്തിലും കർണാടകയിലും ടിപ്പർ ലോറി മോഷണവും വർധിച്ചുവരുകയാണ്. മണൽ കടത്തിനും മറ്റുമായാണ് ടിപ്പർ ലോറികളുടെ ഉപയോഗം. പിടിക്കപ്പെട്ടാൽ ധൈര്യമായി ഉപേക്ഷിച്ചുമുങ്ങാം. യഥാർഥ ഉടമകളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുേമ്പാഴേക്ക് വാഹനം സ്റ്റേഷനുകളിൽ കിടന്ന് തുരുെമ്പടുത്തിരിക്കും. നഷ്ടം ഉടമക്കുമാത്രം. വാടകക്കായാലും പണയത്തിനായാലും വാഹനം നൽകുന്നതിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പൊലീസും രംഗത്തുള്ളവരും കണക്കുകൂട്ടുന്നത്. -ഷമീർ ഹമീദലി
Next Story