Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:37 AM GMT Updated On
date_range 19 Jun 2017 8:37 AM GMTവിജ്ഞാപനത്തിൽ ഉൾെപ്പടുത്താത്ത കോഴ്സ് അംഗീകരിച്ച് നിയമനം നടത്താൻ പി.എസ്.സി നീക്കം
text_fieldsകണ്ണൂർ: വിജ്ഞാപനത്തിൽ ഉൾപ്പെടുത്താത്ത കോഴ്സ് അംഗീകരിച്ച് നിയമനം നടത്താൻ പി.എസ്.സി നീക്കം. മുനിസിപ്പൽ കോമൺ സർവിസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്കാണ് വിജ്ഞാപനത്തിൽ യോഗ്യതയായി നിശ്ചയിച്ച അംഗീകൃത സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സിനു പകരം ഡി.എച്ച്.െഎ.സി കോഴ്സ് കഴിഞ്ഞവരെ നിയമിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ എസ്.എസ്.എൽ.സിയും സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സുമാണ് യോഗ്യതയായി പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവന്ന റാങ്ക് ലിസ്റ്റിെൻറ ഷോർട്ട് ലിസ്റ്റിൽ 75 ശതമാനം പേരും ഡി.എച്ച്.െഎ.സി കോഴ്സ് മാത്രമുള്ളവരാണ്. ഇതോടെ ഡിേപ്ലാമ കോഴ്സ് കഴിഞ്ഞ ഉേദ്യാഗാർഥികൾ പി.എസ്.സി ചെയർമാനെ നേരിട്ടുകണ്ട് പരാതി ഉന്നയിച്ചിരുന്നുവെങ്കിലും ലിസ്റ്റ് സംബന്ധിച്ച് കൂടുതൽ നടപടികളുണ്ടായില്ല. പബ്ലിക് ഹെൽത്ത് ട്രെയിനിങ് സ്കൂൾ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരിൽനിന്ന് വിവരാവകാശ നിയമപ്രകാരം ഡിപ്ലോമ കോഴ്സിന് തുല്യമായി ഡി.എച്ച്.െഎ.സി കോഴ്സുകൾ അംഗീകരിച്ചിട്ടുണ്ടോ എന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടപ്പോൾ അംഗീകരിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. തുല്യ കോഴ്സായി പരിഗണിച്ചിട്ടില്ലെന്നും ഡി.എച്ച്.എസിെൻറ അധികാരത്തിന് കീഴിൽവരുന്ന ബേസിക് കോഴ്സ് മാത്രമാണ് ഡി.എച്ച്.െഎ കോഴ്സെന്നുമാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് നൽകിയ വിവരാവകാശ മറുപടി. സാനിറ്ററി ഇൻസ്പെക്ടർ ഡിേപ്ലാമ കോഴ്സ് മാത്രം യോഗ്യതയായി വിജ്ഞാപനമിറക്കിയതിനുശേഷം, ഇതേ യോഗ്യതയുള്ളവർക്ക് നിയമനം നൽകാത്തത്, ഡി.എച്ച്.െഎ.സി കോഴ്സുകൾ നടത്തുന്ന സ്വാശ്രയസ്ഥാപനങ്ങളെ സഹായിക്കാനാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 2015 നവംബറിൽ നടന്ന പരീക്ഷയിൽ അഞ്ചു ജില്ലകളിലാണ് ഇതുവരെ ഷോർട്ട് ലിസ്റ്റ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 500 ഒഴിവുകളാണുള്ളത്. വിജ്ഞാപനമനുസരിച്ച് നിയമനം നടക്കുന്നില്ലെങ്കിൽ നിയമപരമായി നേരിടുന്നതിനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർഥികൾ.
Next Story