Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:37 AM GMT Updated On
date_range 19 Jun 2017 8:37 AM GMTഹിന്ദുവിെൻറ മുസ്ലിം അനുഭവങ്ങളും മുസ്ലിമിെൻറ ഹൈന്ദവാനുഭവവും അറ്റുപോകരുത് ^രാമനുണ്ണി
text_fieldsഹിന്ദുവിെൻറ മുസ്ലിം അനുഭവങ്ങളും മുസ്ലിമിെൻറ ഹൈന്ദവാനുഭവവും അറ്റുപോകരുത് -രാമനുണ്ണി കണ്ണൂർ: മുസ്ലിമിെൻറ ഹൈന്ദവ അനുഭവങ്ങളും ഹിന്ദുവിെൻറ മുസ്ലിം അനുഭവങ്ങളുമാണ് സഹസ്രാബ്ദങ്ങളായി നെമ്മ ഒരുമിപ്പിച്ചുനിർത്തിയതെന്നും അത് അറ്റുപോകാതെ കാത്തുസൂക്ഷിക്കേണ്ട പാരസ്പര്യബിന്ദുവാെണന്നും കെ.പി. രാമനുണ്ണി. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂനിറ്റി സെൻറർ പ്രാർഥനാഹാളിൽ നടന്ന റമദാൻ വിജ്ഞാനസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരസ്പരം അനുഭവങ്ങളുണ്ടാവണമെങ്കിൽ ഇഴുകിച്ചേരണം. അതിന് വിശാലമനസ്കതയും വേണം. ഇത് രണ്ടും ആദ്യകാല ഹൈന്ദവർക്കും മുസ്ലിംകൾക്കും ഉണ്ടായിരുന്നു. സാമ്രാജ്യത്വം കടന്നുവന്നതോടെയാണ് തമ്മിലടിക്ക് വഴിയൊരുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളെ തട്ടുകളാക്കിനിർത്തിയാണ് പണ്ടും സാമ്രാജ്യത്വം മുതലെടുത്തിരുന്നത്. പേക്ഷ, അന്നത്തെ വിശ്വാസികൾ അവരുടെ ജീവിതസമ്പർക്കം കൊണ്ട് ഇൗ ഗൂഢാലോചനകൾ തിരിച്ചറിഞ്ഞിരുന്നു. പരസ്പര സൗഹാർദത്തിെൻറ കൂടിച്ചേരലുകളിൽക്കൂടിയാണ് നമ്മൾ ഇതിന് പ്രതിരോധം തീർക്കേണ്ടത്. ഹിന്ദുവിെൻറ വിപരീതപദമല്ല മുസ്ലിം എന്ന് വിളിച്ചോതുകയാണ് ഇത്തരം വേദികൾ. ഇതൊരു രാഷ്ട്രീയ സന്ദേശംകൂടിയാണ്. കുട്ടിക്കാലം മുതൽ താൻ അനുഭവിച്ച മുസ്ലിം ജീവിതസമ്പർക്കം വല്ലാത്ത നൈർമല്യമാണ് മനസ്സിൽ നൽകിയത്. പ്രവാചകൻ പഠിപ്പിച്ചതാണ് ഇൗ വിശുദ്ധ സമ്പർക്കമെന്ന് വളർന്ന് പഠിക്കുേമ്പാഴാണ് തനിക്ക് ബോധ്യമായത്. മാതാവിെൻറ കാൽക്കീഴിൽ സ്വർഗമെന്ന് പഠിപ്പിച്ച ഇസ്ലാമിെൻറ പേരിൽ മാതാക്കളെ കൊലചെയ്യുന്ന െഎ.എസ് എന്ത് ഇസ്ലാമാണെന്ന് മനസ്സിലാകുന്നില്ല. ജീവിതവിശുദ്ധി കൊണ്ടാണ് പ്രവാചകനും അനുയായികളും ഇസ്ലാമിനെ വളർത്തിയത്. അതിന് തടസ്സമുണ്ടാക്കുന്ന ശക്തികളോടായിരുന്നു പ്രവാചകൻ സമരം ചെയ്തത്. ഹൈന്ദവസംസ്കാരത്തിെൻറ പേരുപറഞ്ഞ് കോർപറേറ്റുകൾക്കുവേണ്ടി ഫാഷിസം കൊണ്ടുവരുകയാണ് ഇന്ത്യയിൽ ചിലരെന്ന് അേദ്ദഹം പറഞ്ഞു. ഹൈന്ദവതയുടെ പ്രതീകങ്ങളെ വികൃതവത്കരിക്കുകയാണ് ഇക്കൂട്ടർ. എല്ലാ വിഭാഗീയശക്തികളെയും മൂല്യത്തിൽ ഉറച്ചുനിന്നുകൊണ്ട് പ്രതിരോധിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി ലേബർ കമീഷണർ പി.സി. വിജയരാജ്, ടി.പി. മുഹമ്മദ് ഷമീം എന്നിവരും സംസാരിച്ചു. വി.എൻ. ഹാരിസ് സ്വാഗതവും മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.
Next Story