Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:36 AM GMT Updated On
date_range 19 Jun 2017 8:36 AM GMTബന്തടുക്കയിൽ വീട് കത്തിനശിച്ചു
text_fieldsകാസർകോട്: ബന്തടുക്ക മാണിമൂലയിൽ വീട് കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന യുവതിയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷിച്ചു. മാണിമൂല ബേത്തലം അംഗൻവാടിക്ക് സമീപത്തെ ചെത്തുതൊഴിലാളി പി.ആര്‍. സലിയുടെ വീടിനാണ് തീപിടിച്ചത്. ഭാര്യ സതീദേവിയും രണ്ടുവയസ്സുള്ള മകന്‍ ശ്യാമും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളഭാഗത്ത് ഉണക്കാൻ സൂക്ഷിച്ചിരുന്ന റബര്‍ഷീറ്റുകൾക്ക് തീപിടിച്ച് വീടിെൻറ മേൽക്കൂരയിലേക്ക് പടരുകയായിരുന്നു. ഇതറിയാതെ വീട്ടിനകത്തിരുന്ന യുവതിയെയും കുഞ്ഞിനെയും പുക ഉയരുന്നതുകണ്ട് ഒാടിയെത്തിയ പരിസരവാസികള്‍ വീടിന് പുറത്തെത്തിച്ചശേഷം തീയണക്കുകയായിരുന്നു. മണ്‍കട്ടകൊണ്ട് നിര്‍മിച്ച വീടിെൻറ മേല്‍ക്കൂര ആസ്ബസ്റ്റോസ് ഷീറ്റും ഓടും മേഞ്ഞതാണ്.
Next Story