Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 1:55 PM IST Updated On
date_range 19 Jun 2017 1:55 PM ISTആയിപ്പുഴവഴി തലശ്ശേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം
text_fieldsbookmark_border
ഇരിക്കൂർ: ഇരിക്കൂറിൽനിന്ന് ആയിപ്പുഴ, പാണലാട്, മട്ടന്നൂർ-കൂത്തുപറമ്പ് വഴി തലശ്ശേരിയിലേക്ക് െക.എസ്.ആർ.ടി.സി ബസ് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് െഎ.എൻ.എൽ കൂടാളി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒ.വി. മമ്മൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.ഇ.പി. അബ്ദുല്ല ഹാജി, കെ. റഉൗഫ്, മിനിക്കൻ സിദ്ദീഖ്, കുന്നത്ത് മേമി ഹാജി, പി.പി. അഷ്റഫ്, കെ. അയ്യൂബ് എന്നിവർ സംസാരിച്ചു. െക.വി. മാമു സ്വാഗതവും കെ. ചെറിയ മേമി നന്ദിയും പറഞ്ഞു. വീടെന്നസ്വപ്നം പൂവണിയാൻ ഇവർക്കുവേണം കരുണയുടെ കൈത്താങ്ങ് ഇരിക്കൂർ: പറഞ്ഞാൽതീരാത്ത നിസ്സഹായതകൾക്ക് മുന്നിൽ റംലത്തിെൻറ കുടുംബത്തിെൻറ ജീവിതം ചോദ്യചിഹ്നമാവുകയാണ്. അഞ്ചുവർഷമായി വീടിനായി ഒരു തറ കെട്ടിെയങ്കിലും സാമ്പത്തികപ്രയാസംമൂലം പണി തുടങ്ങാനാവാതെ വലയുകയാണ് ആറംഗ കുടുംബം. കല്ലുകൾ ചുറ്റും അടുക്കിവെച്ച് അതിന്മേൽ സിങ്ക് ഷീറ്റ് വെച്ച താൽക്കാലിക ഷെഡിലാണ് വർഷങ്ങളായി ഇൗ കുടുംബം ജീവിക്കുന്നത്. റംലയും ഭർത്താവും രണ്ടു പെൺകുട്ടികളും രണ്ട് ആൺ കുട്ടികളും മടങ്ങുന്ന ആറംഗ കുടുംബത്തിെൻറ ഏകവരുമാന മാർഗം പിതാവ് അഷ്റഫിെൻറ കൂലിവേലമാത്രം. ഉള്ളതെല്ലാം വിറ്റും ജോലിചെയ്തതിലെ മിച്ചവും കടം വാങ്ങിയും ഒരുകൊച്ചു സ്ഥലവും അതിൽ ഒരു ചെറിയ തറയും ഉണ്ടാക്കിെയങ്കിലും ഇനി എന്ത് എന്ന ചോദ്യം ഇവരെ അലട്ടുകയാണ്. മക്കളെ സ്വന്തമായി പഠിപ്പിക്കാനാവാത്തതിനാൽ രണ്ടു പെൺകുട്ടികളെ യതീംഖാനയിലും ഒരു മകനെ ദർസിലും ചേർത്തിരിക്കുകയാണ്. ഒരു ആൺകുട്ടിയും റംലയും ഭർത്താവുമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഗ്രാമപഞ്ചായത്ത് അധികൃതരടക്കം ഒേട്ടറെ കേന്ദ്രങ്ങളിൽ അപേക്ഷയുമായി പോയെങ്കിലും ആരും ഇവരുടെ കാര്യത്തിൽ കണ്ണുതുറന്നില്ല. വീടുപണി പൂർത്തിയാക്കാനും നാലു മക്കളുടെ ഭാവി സംരക്ഷണത്തിനുമായി സുമനസ്സുകളുടെ സഹായത്തിനായി കൈനീട്ടുകയാണ് ഇൗ കുടുംബം. എസ്.ബി.െഎ ബാങ്കിൽ ബ്ലാത്തൂർ ശാഖയിൽ അക്കൗണ്ട് നമ്പറിൽ 67003700897 െഎ.എഫ്.എസ്.സി SBIN0070598 തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story