Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏച്ചിലാംവയൽ...

ഏച്ചിലാംവയൽ ഗ്രാമീണവായനശാല വജ്രജൂബിലി നിറവിൽ

text_fields
bookmark_border
പയ്യന്നൂർ:- ഏച്ചിലാംവയൽ ഗ്രാമീണവായനശാല ആൻഡ് ഗ്രന്ഥാലയം വജ്രജൂബിലി നിറവിൽ. ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾ ഇന്ന് വൈകീട്ട് 4.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയാകും. ആഘോഷപരിപാടികളുടെ മുന്നോടിയായി ഇന്നലെ വിളംബരഘോഷയാത്ര നടന്നു. ഒരു വർഷം നീളുന്ന പരിപാടിയിൽ ഔഷധഗ്രാമം പദ്ധതി, സാഹിത്യ ക്യാമ്പ്, വായനകാമ്പയിൻ, വനിതാ ശിൽപശാല, കുട്ടികളുടെ ക്യാമ്പ്, ഫോക്ക് ഫെസ്റ്റ്, സെമിനാർ, സാംസ്കാരിക സമ്മേളനം, കലാകായികമേള തുടങ്ങിയവ സംഘടിപ്പിക്കും. 1957-ൽ പ്രവർത്തനമാരംഭിച്ച വായനശാല 1960ൽ ഗ്രന്ഥശാലാസംഘത്തി​െൻറ അംഗീകാരം നേടി. നിശാപാഠശാലയിലൂടെ സാക്ഷരതാപ്രവർത്തനത്തിലും സജീവമായി. ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, വികസനസമിതി, വനിതാ മൊബൈൽ ലൈബ്രറി തുടങ്ങിയവയും പ്രവർത്തിച്ചുവരുന്നുണ്ട്. പി.എസ്.സി കോച്ചിങ് ക്ലാസ്, തുടർ സാക്ഷരതാപരിശീലനം, കരിയർ ഗൈഡൻസ്, സെമിനാറുകൾ, ശിൽപശാലകൾ, പുസ്തക ചർച്ചകൾ എന്നിവയും നടത്തിവരുന്നു. ഔഷധത്തോട്ടവും ഗ്രന്ഥാലയത്തി​െൻറ മേൽനോട്ടത്തിൽ പരിപാലിച്ചുവരുന്നുണ്ട്. അക്ഷരജ്വാല പുരസ്കാരം, താലൂക്കിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള പുരസ്കാരം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരം എന്നിവ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ലഭിച്ചിട്ടുണ്ട്. എ. കിഷോർ കുമാർ പ്രസിഡൻറും കെ.വി. വിനോദ് കുമാർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ എം. സുനിൽകുമാർ, കെ.വി. ദിനേശ് കുമാർ, പി. സതീശൻ, എസ്. ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. മെഡിക്കൽ ക്യാമ്പ് പയ്യന്നൂർ:- പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിലെ അന്നൂരിൽ അലോപ്പതി, ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സഞ്ജീവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.ഇ. ഉഷ, കെ.കെ.വി. ശ്രീലത, വി.പി. സതീശൻ, കെ.സി. സ്മിത എന്നിവർ സംസാരിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. അനീഷ് ബാബു, ഡോ. എ.വി. സാജൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. മോഹനൻ, പി.വി. നിഖിൽ രാജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story