Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:18 AM GMT Updated On
date_range 19 Jun 2017 8:18 AM GMTവായനപക്ഷാചരണം
text_fieldsകണ്ണൂർ: വായനപക്ഷാചരണത്തിന് തിങ്കളാഴ്ച തുടക്കമാകും. 19ന് പി.എൻ. പണിക്കരുടെ ചരമദിനം മുതൽ ജൂലൈ ഏഴിന് ഐ.വി. ദാസിെൻറ ജന്മദിനംവരെയാണ് വായനപക്ഷാചരണമായി ആഘോഷിക്കുന്നത്. സ്കൂളുകളിലും വായനശാലകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് വായനശാലകളിൽ അക്ഷരദ്വീപം തെളിയിക്കും. ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. രാവിലെ ഒമ്പതിന് മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മേയർ ഇ.പി. ലത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പി.കെ. ശ്രീമതി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും. കൂട്ടവായനയോടെയാണ് ഉദ്ഘാടനചടങ്ങ് നടക്കുക. ഇൻഫർമേഷൻ വകുപ്പ്, ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസവകുപ്പ്, ജില്ല പഞ്ചായത്ത്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിപാടി.
Next Story