Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസുകളിൽ ​േബാർഡ്​ ഇനി...

ബസുകളിൽ ​േബാർഡ്​ ഇനി കന്നടയിലും

text_fields
bookmark_border
കാസർകോട്: ജില്ലയിൽ സർവിസ് നടത്തുന്ന ബസുകളിൽ കന്നടയിലും മലയാളത്തിലും സ്ഥലപ്പേരുകൾ പ്രദർശിപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കലക്ടർ കെ. ജീവൻബാബു അറിയിച്ചു. ഭാഷാന്യൂനപക്ഷ ജില്ല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കലക്ടറേറ്റിൽ കന്നട പരിഭാഷാ തസ്തിക സൃഷ്ടിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. കന്നടയും മലയാളവും അറിയാവുന്ന ക്ലർക്കുമാരുടെ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ഓഫിസുകളിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തും. കന്നടവിഭാഗത്തിനായി നീക്കിവെച്ച ജില്ല വിദ്യാഭ്യാസ ഓഫിസറുടെ തസ്തികയിലെ ഒഴിവ് നികത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ചർച്ചനടത്തുമെന്നും കലക്ടർ അറിയിച്ചു. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന്, എ.ഡി.എം. കെ. അംബുജാക്ഷൻ, ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ, പഞ്ചായത്ത് അസി. ഡയറക്ടർ കെ. വിനോദ്കുമാർ, ജില്ല പ്ലാനിങ് ഓഫിസിലെ സുനിൽകുമാർ ഫിലിപ്, അംഗങ്ങളായ കെ.എം. ബലക്കുറായ, കെ.വി. സത്യനാരായണ റാവു, എസ്.വി. ഭട്ട് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story