Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:35 AM GMT Updated On
date_range 18 Jun 2017 8:35 AM GMTബീഡി–സിഗാർ വ്യവസായമേഖലയിൽ തൊഴിൽനിയമങ്ങൾ കർശനമാക്കുന്നു
text_fieldsകാസർകോട്: ജില്ലയിലെ മുഴുവൻ ബീഡി തൊഴിലാളികൾക്കും സംസ്ഥാനസർക്കാർ നിശ്ചയിച്ച നിരക്കിലുള്ള മിനിമം വേതനവും ക്ഷാമബത്തയും ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി തൊഴിൽവകുപ്പ്. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി തൊഴിലാളി യൂനിയനുകളുടെയും തൊഴിലുടമകളുടെയും യോഗം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കേരള ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സ്വകാര്യ ബീഡി സ്ഥാപനങ്ങൾ നിയമപ്രകാരമുള്ള രജിസ്േട്രഷൻ എടുക്കുന്നതിലും പുതുക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ട്. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചും അർഹമായ ആനുകൂല്യങ്ങൾ നൽകാതെയുമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് േട്രഡ് യൂനിയൻ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. പരിശോധനകൾ ശക്തമാക്കി നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കുമെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു.
Next Story