Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആശ്രയമില്ല;...

ആശ്രയമില്ല; കുഞ്ഞിരാമന്​ കടവരാന്തയിൽ ദുരിത ജീവിതം

text_fields
bookmark_border
ഉരുവച്ചാൽ: ആശ്രയമില്ലാത്ത വയോധികന് കടവരാന്തയിൽ ദുരിത ജീവിതം. ഉരുവച്ചാൽ ടൗണിലാണ് 75കാരനായ കുഞ്ഞിരാമൻ ആരും തിരിഞ്ഞുനോക്കാനില്ലാതെ കടവരാന്തയിലും തെരുവോരത്തും ദിവസങ്ങൾ തള്ളിനീക്കുന്നത്. ഭാര്യയും രണ്ട് മക്കളും ഉണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കാറില്ലത്രെ. വർഷങ്ങളോളം തെങ്ങുകയറ്റ തൊഴിലാളി യായിരുന്നു. ജോലി ചെയ്യുന്ന അവസരങ്ങളിലും പഴശ്ശിയിലെ സ്വകാര്യ കെട്ടിടത്തിലായിരുന്നു താമസം. പ്രായത്തി​െൻറ അവശതയെ തുടർന്ന് തൊഴിൽ ഉേപക്ഷിക്കുകയായിരുന്നു. തീരെ അവശനിലയിലായതിനെ തുടർന്ന് കുഞ്ഞിരാമൻ ബസ്സ്റ്റോപ്പുകളിലും കടത്തിണ്ണയിലുമായി കഴിഞ്ഞുകൂടുകയായിരുന്നു. കുഞ്ഞിരാമ​െൻറ അവസ്ഥകണ്ട് ഉരുവച്ചാൽ റെഡ്സ്റ്റാർ ക്ലബ് ഭാരവാഹികൾ അന്തിയുറങ്ങാൻ ക്ലബ് വരാന്തയിൽ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഇപ്പോൾ എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത സ്ഥിതിയിലാണ്. അറയങ്ങാട് സ്നേഹഭവനിലോ മറ്റോ എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story