Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:26 AM GMT Updated On
date_range 18 Jun 2017 8:26 AM GMTഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 45 പേർക്ക് പരിക്ക്
text_fieldsഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ റോഡിൽ പൊലീസ് സ്റ്റേഷനടുത്ത കല്ലുമുട്ടിയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 45 പേർക്ക് പരിക്ക്. അമൽ (17) അങ്ങാടിക്കടവ്, ഒാമന (55) വാണിയപ്പാറ, സാലി ജോസ് (47) അങ്ങാടിക്കടവ്, ജോസ് (58) അങ്ങാടിക്കടവ്, ഷൈനി (45) വള്ളിത്തോട്, പവിത്രൻ (58) കുന്നോത്ത്, സജി (45) വാണിയപ്പാറ, സിസ്റ്റർ ലിസ്ബിൻ (38) കുന്നോത്ത്, അനുതോമസ് (25) അങ്ങാടിക്കടവ്, പ്രേഷിത് (13) കുന്നോത്ത്, ടിൻറു ജോസ് (35) കുന്നോത്ത്, അച്ചായി (60) കരിക്കോട്ടക്കരി, ഗീത (45) വള്ളിത്തോട്, അഖില (29) കുന്നോത്ത്, സന്ധ്യമോൾ (32) കുന്നോത്ത്, ചിഞ്ചു കളത്തിങ്കൽ (25) വള്ളിത്തോട്, അരുൺ (16) വാണിയപ്പാറ, വിയൻ (20) മാടത്തിൽ, സന്ധ്യ കുന്നോത്ത്, രാജു (48) മാടത്തിൽ, സജിമോൾ (42) രണ്ടാംകടവ്, ബീന (30) വാണിയപ്പാറ, രാജു അളോറ, വിജയൻ മാടത്തിൽ, മത്തായിൽ നിഷ കുന്നോത്ത്, ഉഷ കുന്നോത്ത്, ജിതിൻ ചരൾ, ഷൽമ വള്ളിത്തോട്, ഗ്രീഷ്മ മാടത്തിൽ, ശ്രീജ വള്ളിത്തോട്, ജോണി ആനപ്പന്തി, ഗീത വള്ളിത്തോട്, ഫാസിൽ മാടത്തിൽ, ബെനിറ്റ (17) മൂസാൻപീടിക, ഷൈനി (40) എന്നിവരെ ഇരിട്ടി, പരിയാരം, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 5.30ഒാടെയായിരുന്നു അപകടം. ഇരിട്ടിയിൽനിന്ന് ചരളിലേക്കു പോകുകയായിരുന്ന 'റോമിയൊ' ബസാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള ഇറക്കത്തിൽ പഴശ്ശി പദ്ധതിയുടെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് മറിഞ്ഞത്. റോഡിൽനിന്ന് 25 അടി താഴ്ചയിലാണ് മറിഞ്ഞത്. പദ്ധതിയുടെ വെള്ളം തുറന്നുവിട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടവിവരമറിഞ്ഞ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും പരിക്കേറ്റവരെ ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായി ആശുപത്രികളിലെത്തിച്ചു. ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, പായം പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ, അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീജ സെബാസ്റ്റ്യൻ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് വേലായുധൻ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
Next Story