Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:26 AM GMT Updated On
date_range 18 Jun 2017 8:26 AM GMTഇച്ചിലങ്കോട്ട് മണ്ണിടിച്ചിൽ: സ്കൂളിന് ഭീഷണി
text_fieldsകുമ്പള: ഇച്ചിലങ്കോട് മാലികുദ്ദീനാർ മഖ്ബറ പള്ളിക്കു പിൻവശത്തുള്ള വലിയ കുന്ന് ഇടിയുന്നു. മഴ ശക്തിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം മുതലാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. ഇത് പള്ളിക്കടുത്തുള്ള ഇച്ചിലങ്കോട് എ.എൽ.പി സ്കൂളിന് ഭീഷണിയായി. മണ്ണിടിഞ്ഞ കൂറ്റൻ പാറക്കല്ലുകളും മറ്റും സ്കൂൾമുറ്റം വരെയെത്തി. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ കുട്ടികൾ കളിക്കുന്ന സ്ഥലമാണ് മണ്ണ് വീണ് മൂടിയത്. കൂടാതെ ഈ കുന്നിൻമുകളിൽകൂടി വൈദ്യുതിയുടെ എച്ച്.ടി ലൈൻ കൂടി കടന്നുപോകുന്നുണ്ട്. വൈദ്യുതി തൂൺ അപകടാവസ്ഥയിലാണ്. മുമ്പ് മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായതിനെത്തുടർന്ന് മണ്ണുമാന്തി ഉപയോഗിച്ച് നാട്ടുകാർ മണ്ണ് നീക്കംചെയ്തിരുന്നു. സർക്കാറിെൻറ ദുരന്തനിവാരണവിഭാഗം ഇടപെട്ട് ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story