Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:24 AM GMT Updated On
date_range 18 Jun 2017 8:24 AM GMTലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ
text_fieldsകണ്ണൂർ: മയക്കുമരുന്ന്, കഞ്ചാവ് ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി എക്‌സൈസ് വകുപ്പിെൻറ കണക്കുകള്‍. 2015 ജനുവരി ഒന്നു മുതല്‍ മേയ് വരെ 457 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 2016 ജൂണ്‍ ഒന്നു മുതല്‍ മേയ് 31വരെ 952 കേസുകളും 2017 ജനുവരി മുതല്‍ മേയ് വരെ 2179 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കേസിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2015ല്‍ 888 കേസാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017 ജനുവരി ഒന്നു മുതല്‍ മേയ് 31വരെ 28,996 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 13 വയസ്സ് മുതലുള്ള കുട്ടികള്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ലഹരിമുക്ത ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലതല ശില്‍പശാലയില്‍ എക്‌സൈസ് വകുപ്പ് അധികൃതര്‍ അവതരിപ്പിച്ചതാണ് കണക്കുകള്‍. മദ്യം ലഭിക്കാത്തപ്പോള്‍ പുതിയതരം ലഹരിപദാര്‍ഥങ്ങളാണ് കേരളത്തില്‍ സുലഭമായി എത്തുന്നത്. വടക്കേ ഇന്ത്യയില്‍നിന്നാണ് കഞ്ചാവ് കൂടുതല്‍ കേരളത്തിലേെക്കാഴുകുന്നത്. തമിഴ്‌നാട്ടില്‍നിന്ന് യഥാര്‍ഥ റോഡിലെ ചെക്ക്പോസ്റ്റിനെ മറികടക്കാന്‍ ഇടുക്കിവഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലകളില്‍ വീടുകളില്‍പോലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവ് ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. 900 ഗ്രാം കഞ്ചാവ് പിടിച്ചാല്‍വരെ പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കുന്ന വകുപ്പും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുണ്ട്. പാന്‍പരാഗ് പോലുള്ള ലഹരി ലഭിക്കുന്ന പച്ച മിഠായികളും സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പന നടക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെല്ലാമെതിരെ കര്‍ശന പരിശോധനയും നടപടിക്രമങ്ങളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലഹരിമുക്ത ബോധവത്കരണ ശിൽപശാല കണ്ണൂർ: വായനശാലകളില്‍ നടക്കുന്ന ലഹരിമുക്ത ക്ലബിെൻറയും ബോധവത്കരണ ക്ലാസിെൻറയും റിസോഴ്സ് പരിശീലനത്തിെൻറ ഭാഗമായി നടന്ന ശില്‍പശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡൻറ് എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് െഡപ്യൂട്ടി കമീഷണര്‍ വി.വി. സുരേന്ദ്രന്‍, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍, ജില്ല ആസൂത്രണസമിതി അംഗം കെ.വി. ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ലഹരി പദാര്‍ത്ഥങ്ങളുടെ ലോകം എന്ന വിഷയത്തില്‍ കണ്ണപുരം എസ്.ഐ ധനജ്ഞയദാസ്, ലഹരിപദാർഥങ്ങളുടെ ഉപയോഗവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ എക്‌സൈസ് പ്രിവൻറിവ് ഓഫിസര്‍ വി.വി. ഷാജി എന്നിവര്‍ ക്ലാസെടുത്തു. 900 ലൈബ്രറികളില്‍ ക്ലാസെടുക്കേണ്ട 150 പേരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. ജില്ല സെക്രട്ടറി പി.കെ. ബൈജു സ്വാഗതവും എ. പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.
Next Story