Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 7:59 AM GMT Updated On
date_range 18 Jun 2017 7:59 AM GMTആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിന് കഴിയുന്നില്ല ^പാച്ചേനി
text_fieldsbookmark_border
ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിന് കഴിയുന്നില്ല -പാച്ചേനി പയ്യന്നൂർ:- മഴക്കാലരോഗങ്ങളും െഡങ്കിപ്പനിയും മറ്റും ബാധിച്ച് ജനം വലയുമ്പോഴും പൊതുജന ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയാത്ത ഇടതുസർക്കാർ തികഞ്ഞ പരാജയമാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥത പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് കെ. ജയരാജ് അധ്യക്ഷതവഹിച്ചു. എം.പി. മുരളി, എം.കെ. രാജൻ, എ.പി. നാരായണൻ, വി.എൻ. എരിപുരം, ഡി.കെ. ഗോപിനാഥ്, കെ.കെ. ഫൽഗുണൻ, എം.പി. വത്സല, അത്തായി പദ്മിനി തുടങ്ങിയവർ സംസാരിച്ചു. പ്രശാന്ത് കോറോം സ്വാഗതവും എൻ. ഭാസ്കരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story