Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:03 AM GMT Updated On
date_range 17 Jun 2017 9:03 AM GMTമുഖ്യമന്ത്രിക്ക് മറുപടി അയക്കൂ, സമ്മാനങ്ങൾ നേടൂ
text_fieldsകണ്ണൂർ: നവകേരളസൃഷ്ടിയിൽ വിദ്യാർഥികളുടെ അഭിപ്രായങ്ങൾതേടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് സമ്മാനം. പ്രകൃതിസംരക്ഷണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവകൃഷിവ്യാപനം, ജലേസ്രാതസ്സുകളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മികച്ച ആശയങ്ങൾ, അനുഭവങ്ങൾ, അഭിപ്രായങ്ങൾ എന്നിവയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവക്കാണ് ജില്ല തലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നൽകുക. ജില്ല തലത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി മികച്ച മൂന്നു കത്തുകൾക്കുവീതം സമ്മാനങ്ങൾ നൽകും. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽെപടുത്തേണ്ട കാര്യങ്ങളും വിദ്യാർഥികൾക്ക് എഴുതാം. മുഖ്യമന്ത്രിക്ക് മറുപടി അയക്കുന്ന വിദ്യാർഥികൾ അവരുടെ പേര്, ക്ലാസ്, സ്കൂൾ വിലാസം എന്നിവസഹിതം പിണറായി വിജയൻ, കേരള മുഖ്യമന്ത്രി, റൂം നമ്പർ 141, മൂന്നാം നില, നോർത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001 എന്ന വിലാസത്തിൽ പ്രധാനാധ്യാപകൻ മുഖേനയാണ് അയക്കേണ്ടത്.
Next Story