Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:03 AM GMT Updated On
date_range 17 Jun 2017 9:03 AM GMTകെ.പി. രാമനുണ്ണിയുടെ റമദാൻ പ്രഭാഷണം നാളെ
text_fieldsbookmark_border
കണ്ണൂർ: റമദാൻ പ്രഭാഷണപരിപാടിയിൽ വേറിട്ട അനുഭവമൊരുക്കാൻ കണ്ണൂർ യൂനിറ്റി സെൻറർ. നാളെ ഉച്ച ഒരുമണിക്ക് നടക്കുന്ന പരിപാടിയിൽ വ്രതാനുഷ്ഠാനത്തെക്കുറിച്ച് സംസാരിക്കുക മുസ്ലിം സമൂഹത്തിന് പുറത്തുനിന്നുള്ളവരാണ്. എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. പി.സി. വിജയരാജ്, രാജൻ കോരേമ്പത്ത്, കെ. ബാലചന്ദ്രൻ (ആകാശവാണി), ഫാ. സ്കറിയ തുടങ്ങിയവർ നോമ്പനുഭവം പങ്കുവെക്കും. മധ്യാഹ്നനമസ്കാരത്തിന് ശേഷമാണ് അതേഹാളിൽ പരിപാടി. ജില്ലയിലെ വിവിധ മഹല്ലുകളിൽനിന്നും കേരള മസ്ജിദ് കൗൺസിലിന് കീഴിലുള്ള പള്ളിപരിപാലന സംഘങ്ങളിൽനിന്നും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കൺവീനർ വി.എൻ. ഹാരിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story