Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:02 AM GMT Updated On
date_range 17 Jun 2017 9:02 AM GMTഅണിയാരം പൂമരച്ചോട്ടിലിൽ െഡങ്കിപ്പനി
text_fieldsപെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ 36ാം വാർഡിൽ ഒരാൾക്ക് െഡങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ പെരിങ്ങളം പി.എച്ച്.സിയുടെ പരിധിയിൽ പ്രതിരോധപ്രവർത്തനം ഉൗർജിതമാക്കി. പൂമരച്ചോട്ടിലിൽ അടിയന്തര കുടുംബയോഗം വിളിച്ചുചേർത്തു. ബോധവത്കരണ കുടുംബയോഗങ്ങളിൽ ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, പ്രദേശവാസികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. പൂമരച്ചോട്ടിലിൽ നടന്ന കുടുംബയോഗങ്ങൾ പെരിങ്ങളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർ ഇ.കെ. സുവർണ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉഷ, മഹേഷ് കൊളോറ, മൻജിത്ത്, ജയശ്രീ എന്നിവർ ക്ലാസെടുത്തു. തുടർന്ന് ഗൃഹസന്ദർശനങ്ങൾ നടത്തി. ഊർജിത കൊതുകുനിർമാർജന പകർച്ചവ്യാധി നിയന്ത്രണപരിപാടി നടത്താൻ കുടുംബയോഗങ്ങളിൽ തീരുമാനമെടുത്തു.
Next Story