Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 9:02 AM GMT Updated On
date_range 17 Jun 2017 9:02 AM GMTപനിപ്പേടിയിൽ പയ്യന്നൂർ
text_fieldsപയ്യന്നൂർ: പയ്യന്നൂരിലും പരിസരങ്ങളിലും െഡങ്കിപ്പനി പടരുന്നു. വിവിധ പ്രദേശങ്ങളിൽ രണ്ടു ഡസനോളം പേർക്ക് െഡങ്കിപ്പനി ബാധിച്ചതായാണ് വിവരം. അന്നൂരിൽ െഡങ്കിപ്പനി ബാധിച്ച് മരണം സംഭവിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. നഗരസഭക്കു പുറമെ രാമന്തളി, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലും പനിബാധിതരുള്ളതായാണ് ആരോഗ്യ വകുപ്പിെൻറ കണക്ക്. പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരെ വിശദമായി പരിശോധിച്ചപ്പോഴാണ് പലരിലും െഡങ്കിപ്പനി സ്ഥിരീകരിച്ചത്. പനി വ്യാപകമായതോടെ ആശുപത്രികളിൽ തിരക്കു വർധിച്ചു. മിക്ക സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ദുരിതമാവുകയാണ്. ഇതേത്തുടർന്ന് പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. അതുകൊണ്ട് രോഗബാധിതരുടെ കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന് ലഭിക്കാത്ത സ്ഥിതിയുണ്ട്. ആശുപത്രികളിൽ കിടക്കുന്ന മറ്റു രോഗികളിലേക്ക് രോഗം ബാധിക്കുമെന്ന ഭീതിയും നിലനിൽക്കുന്നു. പ്രതിരോധ പ്രവർത്തനത്തിെൻറ അപര്യാപ്തതയാണ് രോഗം പടരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. അന്നൂരിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കും.
Next Story