Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:56 AM GMT Updated On
date_range 17 Jun 2017 8:56 AM GMTവീടെന്നസ്വപ്നം യാഥാർഥ്യമാകും; മാനുവൽ ഫ്രെഡറിക്കിന് പട്ടയം ൈകമാറി
text_fieldsbookmark_border
കണ്ണൂർ: ഒടുവിൽ, ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് വീടുനിർമിക്കാൻ സ്ഥലം ലഭിച്ചു. വീടുനിർമിക്കുന്നതിനുള്ള അഞ്ചു സെൻറ് സ്ഥലത്തിെൻറ പട്ടയം ജില്ല കലക്ടർ മിർ മുഹമ്മദലി മാനുവൽ ഫ്രെഡറിക്കിന് കൈമാറി. ഒളിമ്പിക് മെഡൽ നേടിയ ഏകമലയാളിക്ക് ജന്മനാട്ടിൽ വീട് വേണമെന്ന സ്വപ്നമാണ് സഫലമാകുന്നത്. വീടുനിർമിക്കുന്നതിന് നേരത്തെ സർക്കാർ സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും പയ്യാമ്പലത്ത് ലഭിച്ച സ്ഥലം കോർപറേഷെൻറ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചില പദ്ധതികൾക്ക് ഉപയോഗിക്കുന്നതിനാൽ നൽകാനായില്ല. ഇത് വാർത്തയായതോടെ പുതിയ സ്ഥലം ഏെറ്റടുത്തുനൽകുന്നതിനുള്ള നീക്കങ്ങൾക്കൊടുവിലാണ് പുതിയ സ്ഥലം കണ്ടെത്തിയത്. കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് വില്ലേജിലെ ചാലാടാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. വീട് നിർമിക്കുന്നതിന് സ്പോർട്സ് കൗൺസിൽ നേരത്തെ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇൗ സ്ഥലത്ത് ഒരു വർഷംകൊണ്ട് വീട് നിർമിച്ചുനൽകുന്നതിനാണ് തീരുമാനം. 1978ൽ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിെൻറ ഗോൾ കീപ്പറാണ് മാനുവൽ ഫ്രെഡറിക്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, തഹസിൽദാർ വി.എം. സജീവൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story