Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാൽനടക്കാരൻ ...

കാൽനടക്കാരൻ ബൈക്കിടിച്ച്​ മരിച്ചു

text_fields
bookmark_border
ഇരിട്ടി: പേരക്കുട്ടിയെ സ്കൂളിലെത്തിച്ച് മടങ്ങവെ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കാവുമ്പടി പുത്തൻവീട്ടിൽ കുന്നത്ത്‌ മൊയ്തീനാണ് (72) മരിച്ചത്. കാവുമ്പടി എൽ.പി സ്കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ സീബ്രാലൈൻ മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യമാർ: നഫീസ, നബീസു. മക്കൾ: മുഹമ്മദലി സഖാഫി, ഷൗക്കത്തലി ലത്തീഫി, അബ്ദുൽ അസീസ് അഹ്‌സനി, ശരീഫ് (റിയാദ്), സമീർ ഹനീഫി, അസ്മ, സഫൂറ, ആയിഷ, സക്കീന, റസിയ, ഷാഹിദ. മരുമക്കൾ: അബ്ദുല്ല, ആയിഷ, ഷഫീന, മൈമൂന, മർജാന, സുലൈമാൻ മുസ്ലിയാർ, ഇസ്മായിൽ, റാഷിദ, മുഹമ്മദ്, നാസർ, റഷീദ്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം കാവുമ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Show Full Article
TAGS:LOCAL NEWS 
Next Story