Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 11:11 AM GMT Updated On
date_range 2017-06-15T16:41:45+05:30കിയാലിൽ മന്ത്രിയുടെ മകന് അനധികൃത സ്ഥാനക്കയറ്റവും ശമ്പളവർധനയും
text_fieldsകണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ സി.പി.എം മന്ത്രിയുടെ മകന് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉയർന്ന ശമ്പളവും മുൻകാലപ്രാബല്യത്തോടെ സ്ഥാനക്കയറ്റവും. മന്ത്രിയുടെ മകന് പുറേമ, കിയാലിെൻറ ഉന്നത ഉദ്യോഗസ്ഥനുമായി അടുത്തബന്ധം പുലർത്തുന്നയാൾക്ക് അമ്പതിനായിരത്തോളം രൂപയും ശമ്പത്തിൽ വർധിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന കിയാൽ ഡയറക്ടർ ബോർഡ് യോഗമാണ് ഇക്കാര്യങ്ങൾ അംഗീകരിച്ചത്. സി.പി.എം നേതാവ് അംഗമായ മനുഷ്യശേഷി (എച്ച്.ആർ) ഉപസമിതിയുടെ ശിപാർശ അംഗീകരിച്ചാണ് സ്ഥാനക്കയറ്റവും ശമ്പളവർധനയും. 2015 സെപ്റ്റംബറിലാണ് മന്ത്രിയുടെ മകൻ കിയാലിൽ ജൂനിയർ എക്സിക്യൂട്ടിവ് (ഐ.ടി) ആയി കരാറടിസ്ഥാനത്തിൽ ജോലിക്ക് ചേരുന്നത്. 20,000 രൂപയായിരുന്നു ശമ്പളം. 2016 സെപ്റ്റംബർ മുതൽ മുൻകാലപ്രാബല്യത്തോടെ ഇയാളെ ജൂനിയർ േപ്രാജക്ട് എൻജിനീയറാക്കി സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തത്. സ്ഥാനക്കയറ്റത്തിന് മൂന്നു വർഷത്തെ സർവിസ് വേണമെന്ന നിബന്ധന നിലനിൽക്കെയാണ് ഒരു വർഷം കൊണ്ടുതന്നെ സ്ഥാനക്കയറ്റം നൽകുകയും ശമ്പളം 30,000 രൂപയാക്കി ഉയർത്തുകയും ചെയ്തത്. ക്രമവിരുദ്ധമായ ഇൗ നടപടികൾക്ക് മറയിടാനെന്നോണം നേതാവിെൻറ മകനൊപ്പം ജോയിൻചെയ്ത മൂന്നു ജൂനിയർ എക്സിക്യൂട്ടിവുമാർക്കും സ്ഥാനക്കയറ്റവും ശമ്പളവർധനയും നൽകിയിട്ടുണ്ട്. ഇതിനു പുറേമയാണ് ഫിനാൻസ് വിഭാഗത്തിലെ ഒരു ജീവനക്കാരന് ശമ്പളത്തിൽ വൻ വർധന നൽകിയത്. ഒന്നര ലക്ഷം രൂപയുണ്ടായിരുന്ന ശമ്പളം രണ്ടു ലക്ഷം രൂപയാക്കിയാണ് ഉയർത്തിയത്. സ്ഥാനക്കയറ്റവും ശമ്പളവർധനയും അർഹിക്കുന്ന നിരവധിപേരെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. അഞ്ചു വർഷത്തിലധികമായി ജോലിചെയ്യുന്ന പതിനഞ്ചോളം ജൂനിയർ േപ്രാജക്ട് എൻജിനീയർമാർക്കും അസി. മാനേജർമാർക്കും പരമാവധി 1000 രൂപയാണ് ഇത്തവണ വർധന നൽകിയത്. ഇവർക്ക് ഇപ്പോൾ ലഭിക്കുന്നത് 35,000 രൂപക്കും 39,000 രൂപക്കും ഇടയിലാണ്. നിയമപരമായി കിേട്ടണ്ട ആനുകൂല്യങ്ങൾ അർഹതയില്ലാത്തവർക്ക് ലഭിച്ചതിനെതിരെ, ചില ജീവനക്കാർ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നീക്കത്തിലാണ്. എന്നാൽ, അസ്വാഭാവികമായി എൻജിനീയർമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടില്ലെന്നും കുറച്ചുപേരെമാത്രം ജൂനിയർ എക്സിക്യൂട്ടിവുകളാക്കി െവക്കുന്നതിലെ അസ്വാഭാവികത പരിഹരിക്കാനായി ജൂനിയർ േപ്രാജക്ട് എൻജിനീയറാക്കുകയാണ് ചെയ്തതെന്നുമാണ് വിമാനത്താവളം അധികൃതർ പറയുന്നത്.
Next Story