Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതിമീറ്റർ...

വൈദ്യുതിമീറ്റർ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയില്ല; കുടുംബം ഇരുട്ടിൽ

text_fields
bookmark_border
നീലേശ്വരം: മൂന്നുദിവസം മുമ്പ് കത്തിനശിച്ച തൈക്കടപ്പുറം അഴിത്തലയിലെ എം.വി. മാധവിയുടെ വീട്ടിലെ വൈദ്യുതിമീറ്റർ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് കുടുംബം ഇരുട്ടിൽ. ഞായറാഴ്ച രാത്രി ഏഴിനാണ് മീറ്റർ കത്തി തീ പടർന്നത്. മീറ്റർ കത്തി തീ പടർന്നത് പരിഭ്രാന്തി പരത്തിയിരുന്നു. ഉടൻ നീലേശ്വരം ഇലക്ട്രിസിറ്റി ബോർഡിൽ അറിയിച്ചെങ്കിലും ജീവനക്കാർ എത്തിയില്ല. രേഖാമൂലം പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ മീറ്റർ മാറ്റിസ്ഥാപിക്കാൻ എത്തിയില്ല. ഇതോടെ മൂന്നുദിവസമായി ഇരുട്ടിൽ കഴിയുകയാണ് കുടുംബം.
Show Full Article
TAGS:LOCAL NEWS 
Next Story