Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 2:05 PM IST Updated On
date_range 12 Jun 2017 2:05 PM ISTകണ്ണൂർ മെഡിക്കൽ കോളജിലെ 41 ജീവനക്കാർക്ക് മിനിമം വേതനം നൽകാൻ ലേബർ കോടതി വിധി
text_fieldsbookmark_border
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ 41 ജീവനക്കാർക്ക് മിനിമം വേതന കുടിശ്ശികയും പലിശയുമടക്കം ഒരു കോടിയോളം രൂപ നൽകാൻ ജില്ല ലേബർ കോടതി വിധി. 2009 ജൂൺ മുതൽ 2014 ഏപ്രിൽ വരെയുള്ള കേസിലാണ് വിധിവന്നത്. ജില്ല ൈപ്രവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആൻഡ് മെഡിക്കൽ ഷോപ് എംപ്ലോയീസ് യൂനിയെൻറ (സി.െഎ.ടി.യു) നേതൃത്വത്തിൽ തൊഴിലാളികൾ ആശുപത്രി ഉടമക്കെതിരെ കണ്ണൂർ ലേബർ കോടതിയിൽ വ്യവസായ തർക്ക നിയമപ്രകാരം നൽകിയ കേസിലാണ് വിധി. മിനിമം വേജ് നോട്ടിഫിക്കേഷൻ പ്രകാരം സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കണമെന്നും കുടിശ്ശിക വേതനം നൽകണമെന്നും തൊഴിലാളികൾ ആവശ്യമുന്നയിച്ചിരുന്നു. തുടർന്നാണ് ക്ലെയിം പെറ്റീഷൻ ഫയൽ ചെയ്തത്. പ്രസ്റ്റീജ് എജുക്കേഷൻ ട്രസ്റ്റ് ഉടമസ്ഥതയിലുള്ള ആശുപത്രി മാനേജ്മെൻറിെൻറ അഡ്മിനിസ്േട്രറ്റർ തടസ്സവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് തെളിവെടുപ്പും വാദപ്രതിവാദങ്ങളുമായി കേസ് നാലുവർഷം നീണ്ടു. കണ്ണൂർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ എന്ന പേരിൽ ഒരു സ്ഥാപനം ഇല്ലെന്നും കണ്ണൂർ മെഡിക്കൽ കോളജിെൻറ ഭാഗമായ ടീച്ചിങ് ഹോസ്പിറ്റൽ മാത്രമാണുള്ളതെന്നും മാനേജ്മെൻറ് വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനമായതിനാൽ അത് വ്യവസായ തർക്ക നിയമത്തിെൻറ പരിധിയിൽ വരില്ലെന്നും മിനിമം വേതന നിയമമോ മിനിമം വേജസ് നോട്ടിഫിക്കേഷനോ ബാധകമല്ലെന്നും വാദിച്ചു. കേസിലെ ഹരജിക്കാർ ആരും ആശുപത്രി തൊഴിലാളികളല്ലെന്നുമായിരുന്നു മാനേജ്മെൻറ് നിലപാട്. കേസിൽ ഉൾപ്പെട്ട റിസപ്ഷനിസ്റ്റ് വിഭാഗം പ്രസ്റ്റീജ് എജുക്കേഷൻ ട്രസ്റ്റിെൻറ റെക്കോഡ് കീപ്പർമാരും ലാബ് അസിസ്റ്റൻറ് വിഭാഗം ട്രസ്റ്റിെൻറ ഫാർമസി കോളജിലെ ലാബ് അസിസ്റ്റൻറുമാരും നഴ്സിങ് അസിസ്റ്റൻറ് വിഭാഗം ട്രസ്റ്റിനു കീഴിലെ ക്ലീനിങ് സ്റ്റാഫും ആണെന്ന വാദങ്ങൾ നിരത്തി. കേസിലെ ഹരജിക്കാരും എതിർകക്ഷികളും തമ്മിൽ തൊഴിലാളി--തൊഴിലുടമ ബന്ധമില്ലെന്നും മാനേജ്മെൻറ് കോടതിയിൽ വാദിച്ചു. തൊഴിലാളികൾ ഹാജരാക്കിയ രേഖകളും തെളിവുകളും സുപ്രീംകോടതി,- ഹൈകോടതി വിധികളും ലേബർ കോടതി സൂക്ഷ്മമായി പരിശോധിച്ചു. കണ്ണൂർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ എന്ന സ്ഥാപനമുണ്ടെന്നും അതിന് വ്യവസായ തർക്കനിയമം, മിനിമം വേജസ് നിയമം, മിനിമം വേജസ് നോട്ടിഫിക്കേഷൻ എന്നിവ ബാധകമാണെന്നും 41 ഹരജിക്കാരും ആശുപത്രിയിലെ തൊഴിലാളികളാണെന്നും കോടതി കണ്ടെത്തി. തുടർന്നാണ് ഇവർക്ക് വേതന കുടിശ്ശികയും ഹരജി തീയതി മുതൽ 10 ശതമാനം നിരക്കിൽ പലിശയും നൽകാൻ ഉത്തരവിട്ടത്. കേസുകളിൽ തൊഴിലാളികൾക്കായി യൂനിയൻ അഭിഭാഷകൻ എം.കെ. സുരേഷ്കുമാർ ഹാജരായി. സ്റ്റാഫ് നഴ്സ്, ഹിസ്റ്റോ പാത്തോളജി ടെക്നീഷ്യൻ, ഒ.ടി അസിസ്റ്റൻറ്, ടെയ്ലർ, ലോൺട്രി വിഭാഗങ്ങളിലെ ജീവനക്കാരുടെ ഏഴ് കേസുകൾ കൂടി വിധി പറയാൻ ശേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story