Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറമദാൻ പതിനേഴിൽ...

റമദാൻ പതിനേഴിൽ ബദർസ്​മരണകളുയർത്തി വിശ്വാസികൾ

text_fields
bookmark_border
കാഞ്ഞങ്ങാട്: . ഒരു ചെറുസംഘമാളുകൾ അവരേക്കാൾ മൂന്നിരട്ടി ആൾബലവും പത്തിരട്ടി ആയുധ ബലവുമുള്ള സംഘത്തെ വിശ്വാസത്തി​െൻറ കരുത്തിൽ ശത്രുക്കളെ തുരത്തിനേടിയ വിജയംകൂടിയാണ് ബദർ. ദൈവതാൽപര്യം മുറുകെ പിടിച്ചുള്ള ത്യാഗസമാനമായ ജീവിതത്തിലെ ചരിത്രപരമായ അധ്യായംകൂടിയാണ് ബദർ. സത്യ അസത്യങ്ങൾ തമ്മിലുള്ള സംഘർഷം എന്നാണ് ബദറിനെ ഖുർആൻ വിശേഷിപ്പിച്ചത്. നഗരത്തിലെ വിവിധ പള്ളികളിൽ ബദർ അനുസ്മരണപ്രഭാഷണങ്ങളും സന്ദേശസദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. ബദർചരിത്രവുമായി ബന്ധപ്പെട്ട പുസ്തകവിതരണവും ക്വിസ് മത്സരങ്ങളും നടത്തുന്നു. ചില പള്ളികളിൽ പ്രത്യേക നേർച്ച പരിപാടികളും അന്നദാനവിതരണവും സംഘടിപ്പിക്കാറുണ്ട്. നഗരത്തിലെ പള്ളികൾ കേന്ദ്രീകരിച്ച് പ്രത്യേക സമൂഹനോമ്പുതുറകളും സൗഹൃദകൂട്ടായ്മയും ബദർ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചുവരുന്നു. പ്രദേശത്തെ അമ്പലക്കമ്മിറ്റിയുടെ വക പ്രദേശത്തെ പാവപ്പെട്ട മുസ്ലിം കുടുംബങ്ങൾക്കായി അരിവിതരണം നടത്താറുണ്ട്. അജാനൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രമാണ് പത്തോളം കുടുംബങ്ങൾക്ക് അരി സൗജന്യമായി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story