Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമു​പ്പ​ത് ട​ൺ...

മു​പ്പ​ത് ട​ൺ മ​ണ​ലു​മാ​യി മണൽലോറി പിടികൂടി

text_fields
bookmark_border
ത​ല​ശ്ശേ​രി: മു​പ്പ​ത് ട​ൺ മ​ണ​ലു​മാ​യി ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ ലോ​റി ട്രാ​ഫി​ക് പൊ​ലീ​സ്​ പി​ടി​കൂ​ടി. ടി.​എ​ൻ 78 6768 ന​മ്പ​ർ ലോ​റി​യാ​ണ് എ.​വി.​കെ. നാ​യ​ർ റോ​ഡി​ൽ ട്രാ​ഫി​ക് എ​സ്.​ഐ വി.​വി. ശ്രീ​ജേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​ർ പാ​ല​ക്കാ​ട് നെ​ന്മേ​നി സ്വ​ദേ​ശി നെ​ടു​മ​ൺ ല​ക്ഷ്മ​ണ​നെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സെ​യ്​​ദാ​ർ പ​ള്ളി​ക്ക​ടു​ത്ത ഗോ​ഡൗ​ണി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ടി​യാ​ണ് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മ​ണ​ൽ ത​ല​ശ്ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ലോ​റി ൈഡ്ര​വ​ർ പ​റ​ഞ്ഞു. കാ​സ​ർ​കോ​ട് മ​ണ​ൽ​ക്ക​ട​ത്ത് സം​ഘ​ത്തിേ​ൻ​റ​താ​ണ് പി​ടി​കൂ​ടി​യ മ​ണ​ലും ലോ​റി​യു​മെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ലോ​റി​ക​ളി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന മ​ണ​ൽ ഇ​തി​നു​മു​മ്പും ത​ല​ശ്ശേ​രി ട്രാ​ഫി​ക് പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പു​ഴ​ക​ളി​ൽ​നി​ന്നു​ള്ള മ​ണ​ൽ വാ​രു​ന്ന​ത് നി​രോ​ധി​ച്ച​തി​നാ​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള മ​ണ​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നാ​ണ് ത​ല​ശ്ശേ​രി​യി​ലും ചു​റ്റു​വ​ട്ട​ത്തു​മു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ മ​ണ​ൽ ക​ട​ത്താ​നാ​യി പ്ര​ത്യേ​ക സം​ഘം​ത​ന്നെ ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ പി​ടി​കൂ​ടി​യ മ​ണ​ലി​ന് ഏ​താ​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രും. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മ​ണ​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന മൂ​ന്നു​ നാ​ഷ​ന​ൽ പെ​ർ​മി​റ്റ്​ ലോ​റി​ക​ൾ വെ​ള്ളി​യാ​ഴ്​​ച കൂ​ത്തു​പ​റ​മ്പ്​ പൊ​ലീ​സും പി​ടി​കൂ​ടി​യി​രു​ന്നു. മ​മ്പ​റ​ത്ത്​ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​യി​രു​ന്നു ലോ​റി​ക​ൾ പി​ടി​യി​ലാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story