Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ^‍-കോഴിക്കോട്...

കണ്ണൂർ^‍-കോഴിക്കോട് റൂട്ടില്‍ കൂടുതൽ ഗതാഗതനിയന്ത്രണം

text_fields
bookmark_border
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട്​ റൂ​ട്ടി​ൽ ട്രാ​ക്കി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. നാ​ളെ മു​ത​ൽ ജൂ​ൺ 30 വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം. ആ​ഴ്​​ച​യി​ൽ നാ​ല്​ ദി​വ​സ​ങ്ങ​ൾ (ഞാ​യ​ർ, ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി) ദി​വ​സ​ങ്ങ​ളി​ലാ​ണ്​ നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​ക. ഇ​ത​നു​സ​രി​ച്ച്​ ജൂ​ൺ മാ​സ​ത്തി​ലെ 11, 13, 14, 16, 18, 20, 21, 23, 25, 27, 28, 30 തീ​യ​തി​ക​ളി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ന​മ്പ​ര്‍ 56657 കോ​ഴി​ക്കോ​ട്--​ക​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍ പൂ​ര്‍ണ​മാ​യും റ​ദ്ദാ​ക്കി. ന​മ്പ​ര്‍ 56654 മം​ഗ​ളൂ​രു--​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ർ, ന​മ്പ​ര്‍ 56324 മം​ഗ​ളൂ​രു-- കോ​യ​മ്പ​ത്തൂ​ര്‍ പാ​സ​ഞ്ച​ർ, ന​മ്പ​ര്‍ 56323 കോ​യ​മ്പ​ത്തൂ​ർ--​മം​ഗ​ളൂ​രു പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ക​ണ്ണൂ​രി​നും കോ​ഴി​ക്കോ​ടി​നും ഇ​ട​യി​ല്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ന​മ്പ​ര്‍ 16606 നാ​ഗ​ര്‍കോ​വി​ൽ-‍-​മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് 1.50 മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ക​ണ്ണൂ​ർ--​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ഒ​രു​മാ​സം മു​മ്പ്​ ആ​രം​ഭി​ച്ച ട്രാ​ക്ക്​ ന​വീ​ക​ര​ണ​മാ​ണ്​ യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ഇ​പ്പോ​ഴും ന​ട​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റി​ന് 1.9 കോ​ടി ചെ​ല​വി​ട്ടാ​ണ് ന​വീ​ക​ര​ണം. റെ​യി​ലും സ്ലീ​പ്പ​റു​മ​ട​ക്കം മാ​റ്റി പു​തി​യ ട്രാ​ക്ക് ത​ന്നെ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്​്. എ​ട്ട് എ​ന്‍ജി​നീ​യ​ര്‍മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് ന​വീ​ക​ര​ണം. 25 റെ​യി​ല്‍വേ സ്​​റ്റാ​ഫും 40 ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളും സ​ഹാ​യ​ത്തി​നു​ണ്ട്. ട്രാ​ക്ക് പ​ഴ​കി​യ​തു കാ​ര​ണം വ​ണ്ടി​ക​ള്‍ വേ​ഗം കു​റ​ച്ച് ഓ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ദ്യം പ​ണി ന​ട​ക്കു​ന്ന​ത്. പ​ണി പൂ​ര്‍ത്തി​യാ​യാ​ല്‍ ത​ക​ര്‍ന്ന റെ​യി​ല്‍വ​ഴി ഇ​പ്പോ​ഴു​ള്ള വ​ണ്ടി​ക​ളു​ടെ മ​ണി​ക്കൂ​റി​ല്‍ 75 കി​ലോ​മീ​റ്റ​ര്‍ വേ​ഗം 110 കി​ലോ​മീ​റ്റ​റാ​യി കൂ​ട്ടാ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story