Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷൻ പരിധിയിലെ...

കോർപറേഷൻ പരിധിയിലെ ബോർഡുകളും കൊടിതോരണങ്ങളും 14ന്​ നീക്കം ചെയ്യും; ഫുട്​പാത്ത്​ കച്ചവടക്കാരെ ഒഴിപ്പിക്കും

text_fields
bookmark_border
കണ്ണൂർ: ദേശീയപാത പരിധിയിലും കോർപറേഷൻ പരിധിയിലെ മറ്റ് റോഡുകളിലുമുള്ള പരസ്യ ബോർഡുകളും കൊടിതോരണങ്ങളും ജൂൺ 14ന് നീക്കം ചെയ്യാൻ കണ്ണൂർ സി.െഎയുടെയും തഹസിൽദാറുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കാലവർഷത്തോടനുബന്ധിച്ച് അപകടങ്ങൾ കുറക്കുന്നതി​െൻറ ഭാഗമായി കൊടിതോരണങ്ങളും ബോർഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന ജില്ല കലക്ടറുടെ ഉത്തരവിനെ തുടർന്ന് സി.െഎ ഒാഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം, സ്തൂപങ്ങൾ എന്നിവയും ഇല്ലാതാക്കും. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ പരിധിയിലെ വില്ലേജ് ഒാഫിസർമാർ, ദേശീയപാത വിഭാഗം, പി.ഡബ്ല്യു.ഡി (റോഡ്സ്), വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story