Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:25 AM GMT Updated On
date_range 9 Jun 2017 8:25 AM GMTപ്രകൃതിവിരുദ്ധ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍; നാലുപേര്‍ക്കെതിരെ കേസ്
text_fieldsbookmark_border
കാസർകോട്: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളടക്കം നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. പള്ളങ്കോട് അടുക്കം ഹൗസില്‍ മുഹമ്മദ് അഷ്കര്‍ അലിയാണ് (19) അറസ്റ്റിലായത്. ചൂരിപ്പള്ളം പാലത്തടുക്കയിലെ യുവാവിെൻറ പരാതിയിലാണ് കേസ്. ജൂൺ ആറിന് രാത്രി 7.40ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്താണ് സംഭവമുണ്ടായത്. യുവാവിനെ ആക്രമിച്ച നാലംഗസംഘം പോക്കറ്റിലുണ്ടായിരുന്ന 500 രൂപ കൈക്കലാക്കിയശേഷം പ്രകൃതിവിരുദ്ധപീഡനം നടത്തിയതായി പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെെട്ടന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story