Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രശാന്ത് പൂജാരി വധം: ...

പ്രശാന്ത് പൂജാരി വധം: നാല് പ്രതികള്‍ കീഴടങ്ങി

text_fields
bookmark_border
മംഗളൂരു: പ്രമാദമായ പ്രശാന്ത് പൂജാരി വധക്കേസില്‍ നാല് പ്രതികള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. സിറാജ് ഉള്ളാള്‍ (28), താജുദ്ദീന്‍ ബജ്പെ (29), അക്ബര്‍ വളച്ചില്‍ (30), അന്‍വര്‍ ബജ്പെ (28) എന്നിവരാണ് കീഴടങ്ങിയത്. കോടതി ഇവരെ റിമാൻഡ്ചെയ്തു. സംഘ്പരിവാര്‍ പ്രവർത്തകനും പൂക്കച്ചവടക്കാരനുമായ പ്രശാന്ത് 2015 ഒക്ടോബര്‍ ഒമ്പതിനാണ് മൂഡിബിദ്രിയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 17 പ്രതികളാണുള്ളത്. 10 പേര്‍ നേരേത്ത അറസ്റ്റിലായിരുന്നു. നവാസ് മംഗളൂരു, ഇര്‍ഷാദ് ബജ്പെ, മുസ്തഫ ബജ്പെ എന്നിവർ ഒളിവിലാണ്. അറസ്റ്റിലായവരില്‍ ഒരാളായ മുസ്തഫ കാവൂര്‍ മൈസൂരു ജയിലില്‍ കൊല്ലപ്പെട്ടിരുന്നു. പ്രശാന്ത് പൂജാരിയുടെ കൂട്ടാളിയും തടവുകാരനുമായ കിരണ്‍ ഷെട്ടിയാണ് ഈ ജയില്‍കൊലപാതകത്തില്‍ പ്രതി. ഒമ്പതുപേര്‍ ജാമ്യത്തിലിറങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story