Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടൂറിസത്തി​െൻറ പേരിൽ...

ടൂറിസത്തി​െൻറ പേരിൽ ഭൂമാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന്

text_fields
bookmark_border
തൃക്കരിപ്പൂർ: ടൂറിസത്തി​െൻറ പേരിൽ സ്വകാര്യഭൂമി കൈക്കലാക്കാൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ് രംഗത്തിറങ്ങിയതായി തൃക്കരിപ്പൂർ കടപ്പുറം -തയ്യിൽ കടപ്പുറം വികസനസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇവിടത്തെ 11 ഏക്കറോളം സ്ഥലമാണ് രജിസ്‌ട്രേഷൻ കാത്തുകിടക്കുന്നത്. വലിയപറമ്പി​െൻറ തെക്കുഭാഗത്തെ പ്രദേശം അതീവ സുരക്ഷാമേഖലയായ ഏഴിമല നാവിക അക്കാദമിക്ക് തൊട്ടുകിടക്കുന്നു എന്ന പ്രാധാന്യംപോലും കണക്കിലെടുക്കാൻ റവന്യൂ അധികൃതരും തയാറാവില്ലെന്ന പരാതിയാണ് ഇവർ ഉയർത്തുന്നത്. ഭൂമാഫിയാസംഘം സർക്കാർ അധീനതയിലുള്ള സ്ഥലവും പിടിച്ചെടുക്കാനുള്ള നീക്കം നടത്തുന്നതായും പ്രദേശത്തെ കുടിവെള്ളം മുട്ടിക്കാനുള്ള ശ്രമവും നടത്തുമെന്ന് ഉറപ്പായിരിക്കുന്നതായും കടപ്പുറം വികസനസമിതി ഭാരവാഹികൾ പറഞ്ഞു. ഭൂമാഫിയയുടെ കടന്നുകയറ്റം ചെറുക്കാനും നാട്ടുകാരുടെ പ്രതിഷേധം അധികൃതരിൽ എത്തിക്കാനും 11ന് വൈകീട്ട് മൂന്നിന് പാണ്ഡ്യാലക്കടവിന് സമീപം ബഹുജന പ്രതിഷേധക്കൂട്ടായ്മ നടത്തി സംരക്ഷണ പ്രതിജ്ഞയെടുക്കാൻ വികസനസമിതി നേതൃത്വത്തിൽ തീരുമാനിച്ചതായും അവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്തംഗം പി. പ്രസന്ന, വികസനസമിതി കൺവീനർ ടി.കെ.പി. മുഹമ്മദ്കുഞ്ഞി, എ. മനോഹരൻ, കെ.വി. സുരേന്ദ്രൻ, കെ. ഭാസ്കരൻ, എ.കെ.വി. രാജീവൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story