Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകവിതാസമാഹാരം പ്രകാശനം

കവിതാസമാഹാരം പ്രകാശനം

text_fields
bookmark_border
എടക്കാട്: യുവകവി സതീശൻ മോറായിയുടെ 'ഗാന്ധിയും ഗോദ്സെയും' കവിതാസമാഹാരം ജൂൺ 11ന് പ്രകാശനംചെയ്യും. എടക്കാട് വ്യാപാരഭവൻ ഹാളിൽ ഉച്ച മൂന്നുമണിക്ക് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനംചെയ്യും. ചരിത്ര ഗവേഷകനും ഗവ. ബ്രണ്ണൻ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. എ. വത്സലൻ ആദ്യപ്രതി ഏറ്റുവാങ്ങും. സീനിയർ ജേണലിസ്റ്റ് എം. അബ്ദുറഹ്മാൻ അധ്യക്ഷതവഹിക്കും. തുടർന്നു നടക്കുന്ന കവിയരങ്ങിൽ മാധവൻ പുറച്ചേരി, മനോജ് കാട്ടാമ്പള്ളി, ഒ.എം. രാമകൃഷ്ണൻ, രാമകൃഷ്ണൻ ചുഴലി, ഷുക്കൂർ പെടയങ്ങോട്, രവീന്ദ്രൻ കിഴുന്ന, എം.കെ. മറിയു എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story