Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:16 AM GMT Updated On
date_range 9 Jun 2017 8:16 AM GMTബി.ജെ.പിക്കെതിരെ സി.പി.എം കോൺഗ്രസിനൊപ്പം നിൽക്കണം -^യൂത്ത് ലീഗ്
text_fieldsbookmark_border
ബി.ജെ.പിക്കെതിരെ സി.പി.എം കോൺഗ്രസിനൊപ്പം നിൽക്കണം --യൂത്ത് ലീഗ് കാസർകോട്: സംഘ്പരിവാറിനെതിരായ പ്രക്ഷോഭത്തിൽ സി.പി.എം കോൺഗ്രസിനൊപ്പം നിൽക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സാബിർ എസ്. ഗഫാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസിനെപോലെ ദേശീയതലത്തിൽ വേരുകളുള്ള പാർട്ടിക്കു മാത്രമേ ആർ.എസ്.എസിെൻറ ഫാഷിസത്തെ നേരിടാനാകൂ. പലപ്പോഴും സി.പി.എമ്മിെൻറ നിലപാടുകൾ ന്യൂനപക്ഷ, ദലിത് വിരുദ്ധമാണ്. മുസ്ലിം ദലിത് വിഭാഗങ്ങളെ കൂടെനിർത്താൻ സി.പി.എം ശ്രമിക്കുന്നില്ല. ഇതിെൻറ ദുരന്തഫലമാണ് ബംഗാളിൽ കണ്ടത്. അവിടെ സി.പി.എമ്മുകാർ ബി.ജെ.പിയെ വളർത്തുകയാണ്. എം.പിയും എം.എൽ.എയുമായവർ സി.പി.എമ്മിൽനിന്നും സി.പി.െഎയിൽനിന്നും ബി.ജെ.പിയിലേക്ക് ചേരുന്ന കാഴ്ചയാണ് കാണുന്നത്. ജമ്മു-കശ്മീർപോലുള്ള സംസ്ഥാനങ്ങളിലേക്ക് പാക് സ്പോൺസേർഡ് തീവ്രവാദം നടക്കുകയാണ്. അതിർത്തികളിൽ സൈന്യത്തിനുനേരെ ആക്രമണം നടത്തുന്നു. കേന്ദ്രസർക്കാർ ഇത് നേരിടുന്നതിൽ പരാജയപ്പെടുന്നു. രാജ്യത്ത് ശക്തമായ ഭരണസംവിധാനം വേണമെങ്കിൽ മതേതരശക്തികൾ ഒന്നിക്കണമെന്ന് ഗഫാർ പറഞ്ഞു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈറും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story