Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:44 PM IST Updated On
date_range 9 Jun 2017 1:44 PM ISTലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമിച്ച റോഡ് ഒരാഴ്ചക്കകം തകർന്നു
text_fieldsbookmark_border
മേൽപറമ്പ്: ജില്ല പഞ്ചായത്ത് 13 ലക്ഷം രൂപ െചലവഴിച്ച് പുനർനിർമാണം നടത്തിയ റോഡ് ഒരാഴ്ചക്കകം മഴയിൽ ഒലിച്ചുപോയി. ചെമ്മനാട് പഞ്ചായത്തിലെ 13ാം വാർഡിലൂടെ കടന്നുപോകുന്ന കൂവത്തൊട്ടി- അരമങ്ങാനം റോഡാണ് തകർന്നത്. കഴിഞ്ഞ മേയ് 22നാണ് 1.15 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിെൻറ പുനർനിർമാണം നടത്തിയത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ടാറിങ് കല്ലും മണ്ണും സഹിതം ഒലിച്ചുപോവുകയായിരുന്നു. നിർമാണപിഴവാണ് തകർച്ചക്ക് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. പടം koovathotty road: മഴയിൽ ഒലിച്ചുപോയ കൂവത്തൊട്ടി--അരമങ്ങാനം റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story