Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻഡോസൾഫാൻ: കുമ്പഡാജെ...

എൻഡോസൾഫാൻ: കുമ്പഡാജെ പഞ്ചായത്തിന്​ അനുവദിച്ച ആംബുലൻസ്​ തുരു​​െമ്പടുക്കുന്നു

text_fields
bookmark_border
നാരംപാടി: എൻഡോസൾഫാൻ ദുരിതബാധിതരെ ആശുപത്രിയിലെത്തിക്കാനായി കുമ്പഡാെജ പഞ്ചായത്തിന് സർക്കാർ അനുവദിച്ച ആംബുലൻസ് തുരുെമ്പടുത്ത് നശിക്കുന്നു. രണ്ടുവർഷം മുമ്പാണ് എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി ആംബുലൻസ് നൽകിയത്. ൈഡ്രവറുടെ ശമ്പളവും വാഹനത്തി​െൻറ അറ്റകുറ്റപ്പണിയും ബാധ്യതയാവുന്നതിനാൽ ആംബുലൻസ് ആവശ്യമില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. കിടപ്പുരോഗികൾ ഉൾപ്പെടെ നൂറുകണക്കിന് എൻഡോസൾഫാൻ ദുരിതബാധിതർ പഞ്ചായത്തിലുള്ളപ്പോഴാണ് ഇൗ അനാസ്ഥ. നികുതിവരുമാനവും പാലിയേറ്റിവ് കെയർ ഫണ്ടും ആംബുലൻസി​െൻറ പ്രവർത്തനത്തിനായി ഉപയോഗിക്കാനും അനുമതിയുണ്ട്. ആംബുലൻസ് ഉപയോഗപ്രദമാക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിനെതിരെ പ്രക്ഷോഭത്തിനിറങ്ങാൻ ഡി.വൈ.എഫ്.ഐ കുമ്പഡാെജ മേഖല കമ്മിറ്റി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ജൂൺ 14ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പടം: AMBULANCE_kumbadaje
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story