Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 8:13 AM GMT Updated On
date_range 9 Jun 2017 8:13 AM GMTമലയാളം നിര്‍ബന്ധമാക്കല്‍: അതിർത്തി ഉപരോധിച്ചു
text_fieldsbookmark_border
മലയാളം നിര്‍ബന്ധമാക്കല്‍: അതിര്‍ത്തി ഉപരോധിച്ചു മംഗളൂരു: കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക രക്ഷണ വേദികെ പ്രവര്‍ത്തകര്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ഉപരോധിച്ചു. തലപ്പാടി ടൗണില്‍ ബന്ദും നടത്തി. കേരളസര്‍ക്കാര്‍ തീരുമാനം കാസര്‍കോട്ടെ കന്നടിഗരുടെ ഭാഷാസ്വാതന്ത്ര്യം ഹനിക്കുമെന്നാരോപിച്ചാണ് ഉപരോധം. ഉഡുപ്പി ക്ലോക്ക്ടവര്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ വാഹനറാലി ദക്ഷിണ കന്നട ജില്ല അവസാനിക്കുന്ന തലപ്പാടിയില്‍ സമാപിച്ചു. വേദികെ സംസ്ഥാന പ്രസിഡൻറ് പ്രവീണ്‍കുമാര്‍ ഷെട്ടി, സംസ്ഥാന കണ്‍വീനര്‍ പ്രസന്നകുമാര്‍ ഷെട്ടി, സംസ്ഥാന സെക്രട്ടറി രവിരാജ് ഗട്ടി, പേജാവര്‍ മഠം ജൂനിയര്‍ സ്വാമി വിശ്വപ്രസന്ന തീര്‍ഥ, വേദികെ ജില്ല പ്രസിഡൻറ് അന്‍സാര്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു. പടംq3jpg: കര്‍ണാടക രക്ഷണ വേദികെ പ്രവര്‍ത്തകര്‍ കേരളത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story