Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:41 PM IST Updated On
date_range 9 Jun 2017 1:41 PM ISTകേന്ദ്ര സർവകലാശാലയിൽ 441 വിദ്യാർഥികൾക്ക് ബിരുദദാനം
text_fieldsbookmark_border
പെരിയ (കാസർകോട്): കേരള കേന്ദ്ര സർവകലാശാലയിലെ രണ്ടാമത് ബിരുദദാനചടങ്ങ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ നിർവഹിച്ചു. വ്യാഴാഴ്ച രാവിലെ 11.30ന് സർവകലാശാലയുടെ പെരിയ കാമ്പസിൽ നടന്ന ചടങ്ങിൽ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി വിഭാഗത്തിൽപെട്ട 441 പേർക്കാണ് ബിരുദസർട്ടിഫിക്കറ്റ് വിതരണംചെയ്തത്. നല്ല മനുഷ്യനെ വാർത്തെടുക്കാനുള്ളതാവണം വിദ്യാഭ്യാസത്തിെൻറ ആത്യന്തികലക്ഷ്യമെന്നും എല്ലാ മതവിഭാഗങ്ങൾക്കും തുല്യമൂല്യം കൽപിക്കുന്ന ഇന്ത്യയിൽ അതിനുള്ള സാഹചര്യങ്ങൾ നിലവിലുണ്ടെന്നും ബിരുദദാനചടങ്ങ് നിർവഹിച്ചശേഷം നടത്തിയ പ്രഭാഷണത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഈവർഷം 800 പ്രഫസർമാർ മറ്റ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തുമെന്നും വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം നിർലോഭം പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി. കരുണാകരൻ എം.പി, സർവകലാശാല ചാൻസലർ ഡോ. വി.എൽ. ചോപ്ര, രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ സ്വാഗതവും പരീക്ഷ കൺട്രോളർ ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story