Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമധ്യപ്രദേശിലെ...

മധ്യപ്രദേശിലെ കൂട്ടക്കൊല: യൂത്ത്​ കോൺ​ഗ്രസ്​ പ്രവർത്തകർ ട്രെയിൻ തടഞ്ഞു

text_fields
bookmark_border
കണ്ണൂർ: മധ്യപ്രദേശില്‍ കര്‍ഷകരെ പൊലീസ് വെടിവെച്ചുകൊന്നതിലും സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധസമരത്തി​െൻറ ഭാഗമായി കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ലോക്സഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രെയിന്‍ തടഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ലോക്സഭ വൈസ് പ്രസിഡൻറ് ഒ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് പി.എ. ഹരി, രാഹുല്‍ ദാമോദരൻ, ഷമേജ് പെരളശ്ശേരി, രഞ്ചിത്ത് നടുവിൽ, എ. അഭിജിത്ത്, അശ്വിന്‍ മതുക്കോത്ത്, നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story