Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:37 PM IST Updated On
date_range 9 Jun 2017 1:37 PM ISTജില്ലയിൽ മാനദണ്ഡം ലംഘിച്ച നാല് സ്കൂളുകളിലെ നിയമനം റദ്ദാക്കി
text_fieldsbookmark_border
ശ്രീകണ്ഠപുരം: ജില്ലയിൽ മാനദണ്ഡം ലംഘിച്ച നാല് സ്കൂളുകളിലെ താൽക്കാലിക അധ്യാപകനിയമനം റദ്ദാക്കി. ജില്ല പഞ്ചായത്തിെൻറ ഇടപെടലിനെ തുടർന്ന് ചുഴലി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ താൽക്കാലിക അധ്യാപകനായി നിയമനംകിട്ടിയ ചെങ്ങളായി പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം വളക്കൈ ലോക്കൽ കമ്മിറ്റി അംഗവുമായ മിനേഷ് മണക്കാട് ഇതോടെ പുറത്തായി. എച്ച്.എസ് വിഭാഗത്തിൽ മലയാളം, പി.ടി എന്നീ വിഷയങ്ങളിൽ ഒാേരാന്നുവീതവും എൽ.പി വിഭാഗത്തിൽ രണ്ട് ഒഴിവുകളിലേക്കുമാണ് ചുഴലി സ്കൂളിൽ അഭിമുഖം നടത്തിയത്. മലയാളം അധ്യാപകനിയമന ഇൻറർവ്യൂവിൽ എേട്ടാളം പേർ പെങ്കടുത്തു. അതിൽനിന്നാണ് മുൻ ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറും നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മിനേഷിനെ നിയമിച്ചത്. തുടർന്ന് കഴിഞ്ഞ ഒന്ന്, രണ്ട് തീയതികളിൽ മിനേഷ് സ്കൂളിലെത്തി ജോലിചെയ്തു. രണ്ടുദിവസത്തെ അവധിദിനം കഴിഞ്ഞ് അഞ്ചിന് സ്കൂളിലെത്തിയപ്പോഴാണ് ഇൻറർവ്യൂ ജില്ല പഞ്ചായത്ത് ഇടപെട്ട് റദ്ദാക്കിയ വിവരം അറിഞ്ഞതത്രെ. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടത്തിയെന്ന പരാതിയെ തുടർന്നാണ് ഇൻറർവ്യൂ റദ്ദാക്കിയതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ചുഴലിയിലെ ഇൻറർവ്യൂവിനെതിരെ രണ്ടു പരാതികൾ ലഭിച്ചിരുന്നുവെന്നും മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയ നാല് സ്കൂളുകളിലെ ഇൻറർവ്യൂ റദ്ദാക്കിയിട്ടുണ്ടെന്നും സുമേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story