Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേന്ദ്ര​മന്ത്രി...

കേന്ദ്ര​മന്ത്രി ജാവ്​ദേക്കർ ഇന്ന്​ ജില്ലയിൽ; കനത്തസുരക്ഷ

text_fields
bookmark_border
കണ്ണൂർ: സി.പി.എം-ബി.ജെ.പി സംഘർഷാവസ്ഥ മുറുകവെ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ഇന്ന് ജില്ലയിൽ. സി.പി.എമ്മി​െൻറ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്രമന്ത്രി പെങ്കടുക്കുന്ന പരിപാടികളിൽ കനത്തസുരക്ഷയാണ് ഒരുക്കുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിക്കുനേരെ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ൈകയേറ്റശ്രമത്തി​െൻറ പശ്ചാത്തലത്തിൽ ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രിക്കെതിരെ കണ്ണൂരിൽ പ്രതിഷേധം ഉണ്ടാകുമെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മന്ത്രി പ്രകാശ് ജാവ്ദേക്കൾ വ്യാഴാഴ്ച കാസർകോട് പെങ്കടുത്ത പരിപാടിയിൽ സി.പി.എമ്മുകാർ കരിെങ്കാടി കാണിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗംചേർന്നു. കണ്ണൂർ റേഞ്ച് െഎ.ജി മഹിപാൽ യാദവ്, എസ്.പി ശിവവിക്രം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ജില്ലയിലെ സംഘർഷമേഖലകളിൽ പൊലീസിന് ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. രാവിലെ 10ന് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള ആദരം ചടങ്ങ് ഉദ്ഘാടനം, ഉച്ചക്ക് ഒന്നിന് പേരാവൂർ മണ്ഡലത്തിൽ മുഴക്കുന്ന് വടക്കിനി ഇല്ലം കോളനിയിൽ കോളനിവാസികൾക്കൊപ്പം ഉച്ചഭക്ഷണം, ഉച്ചക്ക് 2.30ന് പാനൂർ മാക്കൂൽപീടികയിൽ കെ.ടി. ജയകൃഷ്ണൻ സ്മൃതിമന്ദിരം ഉദ്ഘാടനം എന്നിങ്ങനെയാണ് കേന്ദ്രമന്ത്രിയുടെ പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story