Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:36 PM IST Updated On
date_range 9 Jun 2017 1:36 PM ISTഎല്‍.എസ്.ജി.ഡി എൻജിനീയര്‍മാര്‍ക്ക് പരിശീലനം
text_fieldsbookmark_border
കണ്ണൂർ: ജില്ലയില്‍ എൽ.എസ്.ജി.ഡിക്ക് കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കും വിവിധ നിര്‍മാണപ്രവൃത്തി നിര്‍വഹണം സംബന്ധിച്ച് പരിശീലനം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.വി. സജീവന്‍ അധ്യക്ഷതവഹിച്ചു. രണ്ട് സെഷനുകളായി നടന്ന പരിശീലനത്തില്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സുഹാസിനി, ജലനിധി ടെക്‌നിക്കല്‍ മാനേജര്‍ ജയകുമാര്‍ വര്‍മ എന്നിവര്‍ ക്ലാസെടുത്തു. പദ്ധതികളുടെ എസ്റ്റിമേറ്റ് സമര്‍പ്പണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സംശയനിവാരണത്തിനായി സംഘടിപ്പിച്ച പരിശീലനത്തില്‍ 190 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story