Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രസവിച്ചില്ലെങ്കിലും...

പ്രസവിച്ചില്ലെങ്കിലും കറുമ്പി ചുരത്തും ദിവസം അഞ്ച്​ ലിറ്റർ പാൽ

text_fields
bookmark_border
പ്രസവിച്ചില്ലെങ്കിലും കറുമ്പി ചുരത്തും ദിവസം അഞ്ച് ലിറ്റർ പാൽ ചവറ: ഗർഭിണിയാകുകയോ പ്രസവിക്കുകയോ ചെയ്തിെല്ലങ്കിലും കറുമ്പിയുടെ അകിട് നിറയെ പാലാണ്. ദിവസം ചുരത്തുന്നതാകട്ടെ, അഞ്ച് ലിറ്റർ ശുദ്ധമായ പാലും. ചവറ വട്ടത്തറ കളപ്പുരയ്ക്കൽ ജയശങ്കറി​െൻറ വീട്ടിലെ ഒന്നര വയസ്സ് മാത്രം പ്രായമുള്ള പശുക്കിടാവാണ് രണ്ട് മാസക്കാലമായി പാൽ ചുരത്തി കൗതുകവും അദ്ഭുതവും പകരുന്നത്. നിരവധി വർഷങ്ങളായി ക്ഷീര കാർഷിക രംഗത്തുള്ള ജയശങ്കറിനും ഭാര്യ ജയശ്രീക്കും ജീവിതത്തിലെ ആദ്യ സംഭവമാണ് ഇത്. ജയശങ്കറി​െൻറ വീട്ടിൽ ജനിച്ചുവളർന്ന കിടാവിനൊപ്പം കറവയുള്ള മറ്റൊരു പശുകൂടി ഉണ്ട്. തൊഴുത്തിൽ പാൽ കണ്ടതോടെ ആദ്യം ഗൗരവമായെടുത്തില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ കിടാരിയാണ് പാൽ ചുരത്തുന്നത് എന്ന് കണ്ടെത്തി. വെറ്ററിനറി ഡോക്ടർമാരെ വിവരമറിയിച്ചപ്പോൾ പശുക്കുട്ടിയെ കറവ നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു. ആദ്യം രണ്ടും മൂന്നും ലിറ്റർ കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോൾ അഞ്ച് ലിറ്റർ പാലാണ് ദിവസവും കറന്നെടുക്കുന്നത്. പ്രസവിക്കാത്ത കിടാവി​െൻറ പാൽ മടപ്പള്ളി ക്ഷീരസംഘത്തിലാണ് നൽകുന്നത്. മികച്ച ഗുണനിലവാരമുള്ള പാലാണ് ലഭിക്കുന്നതെന്ന് ക്ഷീര സംഘം അധികൃതരും പറയുന്നു. ദിവസം ഒരു നേരമേ കറവയുള്ളൂവെങ്കിലും പല സമയവും പാൽ തുള്ളിയായി അകിടിൽനിന്ന് വീഴുന്നുമുണ്ട്. ഹോർമോണി​െൻറ അവസ്ഥാന്തരമാണ് ഇത്തരം പ്രതിഭാസത്തിന് കാരണമെന്നാണ് വെറ്ററിനറി ഡോക്ടർ പറയുന്നത്. പാൽ ചുരത്തുന്ന പശുക്കുട്ടിയെ നിരവധി ക്ഷീര കർഷകരും സന്ദർശിക്കുന്നുണ്ട്. കെ.എം.എം.എൽ എം.എസ് യൂനിറ്റിൽനിന്ന് വർക്ക് മാനേജരായി വിരമിച്ചയാളാണ് ജയശങ്കർ. –ചിത്രം klw4– കാപ്ഷൻ: പാൽ ചുരത്തുന്ന പശുക്കിടാവിൽനിന്ന് പാൽ കറന്നെടുക്കുന്നു 6.18
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story