Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരമേഖല ഡെങ്കി ...

മലയോരമേഖല ഡെങ്കി –പകർച്ചപ്പനിയുടെ പിടിയിൽ

text_fields
bookmark_border
ഇ​രി​ട്ടി: മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഡെ​ങ്കി​​പ്പ​നി, പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​രി​ട്ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്​ 18 പേ​രാ​ണ്. ഏ​പ്രി​ലി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ എ​ത്തി​യ​വ​ർ 34ഉം ​മേ​യി​ൽ 101 പേ​രു​മാ​യി​രു​ന്നു. ജൂ​ൺ ഒ​ന്നു​ മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 18 പേ​രാ​ണ്​ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ ഇ​രി​ട്ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​ട്ടു​ള്ള​ത്. ചി​കി​ത്സ​ക്കെ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ലും അ​യ്യ​ങ്കു​ന്ന്, പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​െ​പ​ട്ട​വ​രാ​ണ്. അ​ങ്ങാ​ടി​ക്ക​ട​വ്, പാ​യം, വ​ള്ളി​ത്തോ​ട്, ര​ണ്ടാം​ക​ട​വ്, ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം, എ​ട​പ്പു​ഴ, കി​ളി​യ​ന്ത​റ, ക​ച്ചേ​രി​ക്ക​ട​വ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ​നി​ബാ​ധി​ത​ർ എ​ത്തു​ന്ന​ത്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച്​ എ​ത്തു​ന്ന​വ​​രു​ടെ എ​ണ്ണ​വും കൂ​ടി. ദി​വ​സ​വും 500 ​േപ​രെ​ങ്കി​ലും ഒ.​പി​യി​ൽ എ​ത്തു​ന്നുണ്ട്​. നി​ല​വി​ൽ 10 ഡോ​ക്​​ട​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത്​ ഇ​പ്പോ​ൾ ഏ​ഴു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ഘ​ട്ട​ത്തി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ കു​റ​വ്​ പ​രി​ശോ​ധ​ന​ക്ക്​ ത​ട​സ്സ​മാ​കും. ഒ​പ്പം കാ​ഷ്വാ​ലി​റ്റി പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കാ​ൻ ഇ​ട​വ​രും. ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്നു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും സ​ജീ​വ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story