Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅന്ന്​...

അന്ന്​ അടച്ചുപൂട്ടൽഭീഷണിയിൽ; ഇന്ന്​ ഹൈടെക് പദവിയിൽ

text_fields
bookmark_border
പാ​പ്പി​നി​ശ്ശേ​രി: അ​ട​ച്ചു​പൂ​ട്ട​ൽ​ഭീ​ഷ​ണി​യി​ലാ​യ വി​ദ്യാ​ല​യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്ത​പ്പോ​ൾ ല​ഭി​ച്ച​ത്​ ഹൈ​ടെ​ക് പ​ദ​വി. ത​ളി​പ്പ​റ​മ്പ് സൗ​ത്ത് ഉ​പ​ജി​ല്ല​യി​ലെ പാ​ന്തോ​ട്ട​ത്തെ മൊ​റാ​ഴ വെ​സ്​​റ്റ്​ എ​ൽ.​പി സ്കൂ​ളി​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൈ​ത്താ​ങ്ങി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്. ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​​െൻറ ഉ​ദ്ഘാ​ട​നം ജൂ​ൺ അ​ഞ്ചി​ന് ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും. നാ​ടി​​െൻറ ഉ​ത്സ​വ​മാ​ക്കി​മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​രും സം​ഘാ​ട​ക സ​മി​തി​യും കു​ട്ടി​ക​ളും. 125 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​വി​ദ്യാ​ല​യം നാ​ടി​​െൻറ അ​ക്ഷ​ര​വി​ള​ക്കാ​യി​രു​ന്നു. 2017 മാ​ർ​ച്ച് 31-ന്‌ ​സ്​​കൂ​ൾ അ​ട​ക്കു​മ്പോ​ൾ 38 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. സ്​​കൂ​ളി​​െൻറ ഉ​യ​ര്‍ച്ച മ​ങ്ങി​യ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. ഒ​രു​കൂ​ട്ടം അ​ക്ഷ​ര​സ്​​നേ​ഹി​ക​ൾ എ​യ്​​ഡ​ഡ് വി​ദ്യാ​ല​യ​മാ​യ​തി​നാ​ൽ മാ​നേ​ജ്മെ​​ൻ​റി​നെ കാ​ണു​ക​യും സ​മ്മ​തം​വാ​ങ്ങി ഏ​പ്രി​ൽ മൂ​ന്നി​ന്​ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ സ്കൂ​ളി​​െൻറ കോ​ൺ​ക്രീ​റ്റ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ട്ടു​കാ​ർ 34 ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ചാ​ണ് സ്കൂ​ളി​​െൻറ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഇ​തോ​ടൊ​പ്പം മാ​നേ​ജ്മ​െൻറും അ​ധ്യാ​പ​ക​രും അ​വ​രു​ടെ​വ​ക സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ന​ൽ​കി​യ​തോ​ടെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക്ക് കൊ​ഴു​പ്പേ​റി. മി​ക​ച്ച നാ​ലു ക്ലാ​സ് മു​റി​ക​ൾ, ഓ​ഫി​സ് മു​റി, ക​മ്പ്യൂ​ട്ട​ർ ലാ​ബ് എ​ന്നി​വ​യെ​ല്ലാം പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ കു​റ​ഞ്ഞ വി​ദ്യാ​ല​യ​ത്തി​ൽ ഇ​ത്ത​വ​ണ 15 കു​ട്ടി​ക​ളാ​ണ് പു​തു​താ​യി പ്ര​വേ​ശ​നം തേ​ടി​യ​ത്. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വാ​ണ് സ്കൂ​ൾ സം​ര​ക്ഷ​ണ​സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ. ​ശി​വ​ദാ​സ​ൻ, ഇ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ക​മ്മി​റ്റി​യാ​ണ് വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ​ക്ക് ചു​ക്കാ​ൻ​പി​ടി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story