Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് പിന്തുടർന്ന...

പൊലീസ് പിന്തുടർന്ന മണൽലോറി മറിഞ്ഞു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു

text_fields
bookmark_border
തൃ​ക്ക​രി​പ്പൂ​ർ: പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി തൃ​ക്ക​രി​പ്പൂ​രി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തീ​ര​ദേ​ശ റോ​ഡി​ൽ പൊ​റോ​പ്പാ​ട്ട് വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട പൊ​ലീ​സ് മ​ഫ്​​തി​യി​ൽ കാ​ത്തി​രു​ന്നു. പൊ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് ടി​പ്പ​ർ അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ പൊ​ലീ​സി​​െൻറ സ​ഹാ​യം​തേ​ടി​യെ​ങ്കി​ലും ടി​പ്പ​ർ മ​റ്റൊ​രു​വ​ഴി​യി​ലൂ​ടെ തൃ​ക്ക​രി​പ്പൂ​ർ ഒ​ള​വ​റ​വ​ഴി തീ​ര​ദേ​ശ റോ​ഡി​ലേ​ക്ക് ക​യ​റി. എ​തി​രെ​വ​ന്ന വാ​ഹ​ന​ത്തി​ന​ു​വേ​ണ്ടി ഒ​തു​ക്കി​യ​പ്പോ​ൾ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൂ​ട്ടി​യി​ട്ട മെ​റ്റ​ൽ കൂ​ന​യി​ലേ​ക്ക് ടി​പ്പ​ർ ഇ​ടി​ച്ചു​ക​യ​റി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റും മ​റ്റു ര​ണ്ടു​പേ​രും പൊ​ലീ​സ് വ​ണ്ടി എ​ത്തു​ന്ന​തി​നി​ടെ ചി​ല്ലു​ത​ക​ർ​ത്ത് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. റോ​ഡി​നു കു​റു​കെ കി​ട​ന്ന ടി​പ്പ​റും മ​ണ​ലും മാ​റ്റാ​ൻ ഏ​റെ പാ​ടു​പെ​ട്ടു. മ​ണ്ണു​മാ​ന്തി​യ​ന്ത്രം എ​ത്തി​ച്ചാ​ണ് ത​ട​സ്സം നീ​ക്കി​യ​ത്. പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ പി.​ബി. സ​ജീ​വ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​നോ​ജ്, സാ​ജ​ൻ എ​ന്നി​വ​രാ​ണ് ടി​പ്പ​ർ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ​ത്. ച​ന്തേ​ര പൊ​ലീ​സ് ടി​പ്പ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ടി​പ്പ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story