Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്യൂഷൻ നൽകുന്നതിന്...

ട്യൂഷൻ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ദേലമ്പാടിയിലുള്ള ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലും കാറഡുക്ക ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലും എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് കണക്ക്, ഹിന്ദി, സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലീഷ്, നാചുറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവയിൽ ട്യൂഷൻ നൽകുന്നതിന് അതത് വിഷയങ്ങളിൽ ബി.എഡ് യോഗ്യതയുള്ളവരിൽനിന്നും അഞ്ച്, ആറ്, ഏഴ് ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നതിന് ടി.ടി.സി പാസായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അപേക്ഷ വിദ്യാഭ്യാസയോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഈ മാസം ഒമ്പതിന് രാവിലെ 10ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഹൈസ്കൂൾതല ട്യൂട്ടർമാർക്ക് പ്രതിമാസം 4000 രൂപയും ൈപ്രമറി ക്ലാസിൽ പഠിപ്പിക്കുന്നവർക്ക് 3000 രൂപയും ഒാണറേറിയമായി നൽകും. ഫോൺ: 9747391124, 9645910728.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story