Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 8:10 AM GMT Updated On
date_range 1 Jun 2017 8:10 AM GMTപുകയില വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം
text_fieldsbookmark_border
പുകയിലവിരുദ്ധ ദിനാചരണ ഉദ്ഘാടനം കണ്ണൂർ: ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ലോക പുകയിലവിരുദ്ധ ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം അഴീക്കോട് സി.എച്ച്.സിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ^വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയബാലൻ പുകയിലവിരുദ്ധ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രസന്ന പുകയിലവിരുദ്ധ മുന്നറിയിപ്പ് ബോർഡുകൾ വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.കെ. മിനി, ജില്ല ആർ.സി.എച്ച്. ഓഫിസർ ഡോ. പി.എം. ജ്യോതി, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എൻ. അജയ്, ടെക്നിക്കൽ അസിസ്റ്റൻറ് പി. സുനിൽദത്തൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒയും എൻ.സി.ഡി ജില്ല നോഡൽ ഓഫിസറുമായ ഡോ. കെ.ടി. രേഖ, ജൂനിയർ അഡ്മിനിസ്േട്രറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. ബി. സന്തോഷ് തുടങ്ങിയവർ ബോധവത്കരണ സെമിനാറിൽ ക്ലാെസടുത്തു. ഡോ. കെ.ടി. രേഖ സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ജോസ് ജോൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story