Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:37 PM IST Updated On
date_range 1 Jun 2017 1:37 PM ISTമലമുകളിൽ നിന്ന് കൂറ്റൻ പാറക്കല്ല് ഉരുണ്ട് റോഡിൽ പതിച്ചു. കൈതളം - പാലക്കയം തട്ട് റോഡിലാണ് കല്ല് ഉരുണ്ടെത്തിയത്.
text_fieldsbookmark_border
മലമുകളിൽനിന്ന് കൂറ്റൻ പാറക്കല്ല് റോഡിൽ പതിച്ചു നടുവിൽ: വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ട് റോഡിൽ കൂറ്റൻ പാറക്കല്ല് പതിച്ചു. കൈതളം^പാലക്കയം തട്ട് റോഡിൽ കൈതളം തട്ടിലാണ് മലമുകളിൽനിന്ന് പാറക്കല്ല് ഉരുണ്ടുവീണത്. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സംഭവം. പുത്തൻപുരയിൽ രാജുവിെൻറ കൃഷിയിടത്തിലൂടെ 300 മീറ്ററോളം ഉരുണ്ടിറങ്ങിയാണ് പാറ റോഡിൽ പതിച്ചത്. പാറ ഉരുണ്ടുനീങ്ങിയ ഭാഗത്തെ കൃഷി നശിക്കുകയും പതിച്ചഭാഗത്തെ ടാറിങ് തകരുകയും ചെയ്തു. സംഭവസമയം റോഡിലൂടെ വാഹനങ്ങളോ കാൽനടക്കാരോ കടന്നുപോകാതിരുന്നത് വൻ അപകടം ഒഴിവാക്കി. റോഡിെൻറ കയറ്റത്തിൽതന്നെയാണ് കല്ല് പതിച്ചതും. റോഡിെൻറ നടുവിൽ കല്ല് നിൽക്കുന്നതുമൂലം പ്രദേശത്ത് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. പടം Email: കൈതളം- പാലക്കയം തട്ട് റോഡിൽ പതിച്ച പാറക്കല്ല്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story