Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 8:06 AM GMT Updated On
date_range 1 Jun 2017 8:06 AM GMTതളിപ്പറമ്പിൽ പുതിയ റേഷൻ കാർഡ് വിതരണം ഇന്ന് തുടങ്ങും
text_fieldsbookmark_border
തളിപ്പറമ്പിൽ പുതിയ റേഷൻ കാർഡ് വിതരണം ഇന്ന് തുടങ്ങും തളിപ്പറമ്പ്: താലൂക്ക് സപ്ലൈ ഓഫിസിെൻറ പരിധിയിൽ പുതിയ റേഷൻ കാർഡുകൾ വിതരണത്തിന് എത്തി. പരീക്ഷണാടിസ്ഥാനത്തിൽ വ്യാഴാഴ്ച കരിവെള്ളൂർ - പെരളം പഞ്ചായത്തിലെ 30ാം നമ്പർ റേഷൻ കടയിൽ രജിസ്റ്റർചെയ്ത കാർഡുകളാണ് വിതരണംചെയ്യുക. രാവിലെ 10 നും വൈകീട്ട് അഞ്ചിനുമിടയിൽ കാർഡുടമയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിയോ പഴയ കാർഡും തിരിച്ചറിയൽ രേഖകളുമായി എത്തി കാർഡ് കൈപ്പറ്റണം. കാർഡ് വിലയായി എ.എ.വൈ വിഭാഗത്തിലും മുൻഗണന വിഭാഗത്തിലുംപെട്ടവർ 50 രൂപയും മുൻഗണന ഇതര വിഭാഗത്തിലുള്ളവർ 100 രൂപയും നൽകണം. പട്ടികവർഗ കുടുംബത്തിന് കാർഡ് സൗജന്യമായി നൽകും. വരും ദിവസങ്ങളിലെ വിതരണതീയതികൾ മുൻകൂട്ടി അറിയിക്കുമെന്ന് ടി.എസ്.ഒ സാബു ജോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story