Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅളകാപുരിയിലേക്ക് വരൂ;...

അളകാപുരിയിലേക്ക് വരൂ; കാഴ്ചകൾ നുകരാം

text_fields
bookmark_border
ശ്രീകണ്ഠപുരം: മലമടക്കുകളുടെ മടിത്തട്ടിൽനിന്നും ചിന്നി ച്ചിതറിയെത്തുന്ന അളകാപുരി വെള്ളച്ചാട്ടം. കാഴ്ചകൾക്ക് സൗന്ദര്യമേറെയെന്ന് സഞ്ചാരികൾ ഇവിടെയെത്തുമ്പോൾ സമ്മതിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലാണ് അളകാപുരിയടക്കം കാഴ്ചകൾ ഒരുക്കുന്നത്. സാഹസിക ടൂറിസത്തി​െൻറ കേന്ദ്രം കൂടിയായ കാഞ്ഞിരക്കൊല്ലിയിൽ ഒട്ടേറെ പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പാക്കി വരുകയാണ്. അളകാപുരി വെള്ളച്ചാട്ടം, ആനതെറ്റി വെള്ളച്ചാട്ടം, ശശിപ്പാറ, കന്മദപ്പാറ, മുക്കുഴി എന്നിവയെല്ലാം കാഞ്ഞിരക്കൊല്ലിയുടെ സുന്ദര കാഴ്ചകളുടെ തെളിവാണ്. വറ്റാത്ത അരുവികൾ മഴക്കാലമായപ്പോൾ നിറഞ്ഞൊഴുകാൻ തുടങ്ങി. മലമുകളിൽനിന്നും സസ്യങ്ങളെയും പാറക്കെട്ടുകളെയും പുണർന്ന് ചിന്നിത്തെറിച്ചെത്തുന്ന അളകാപുരിയിൽ കുളിക്കാനിറങ്ങാതെ സഞ്ചാരികൾക്ക് മടങ്ങാനാവില്ല. അത്രമാത്രം ആസ്വാദ്യകരമാണിവിടം. പ്രകൃതി രമണീയമായ മാമലയും വെള്ളച്ചാട്ടങ്ങളും വറ്റാത്ത നീരുറവയും അത്യപൂർവ ഔഷധ സസ്യങ്ങളും വന്യജീവികളുമെല്ലാം കാഞ്ഞിരക്കൊല്ലിക്ക് സ്വന്തമാണ്. സഞ്ചാരികൾക്ക് മഴക്കാഴ്ചയുടെ വിസ്മയവും ഇവിടെ അനുഭവിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാഞ്ഞിരക്കൊല്ലിയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്ലാസ്റ്റിക്കും മദ്യക്കുപ്പികളും ചിലർ വലിച്ചെറിയുന്നത് ഈ വിനോദ സഞ്ചാര കേന്ദ്രത്തെ മലിനപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യം കണക്കിലെടുത്ത് ടൂറിസം വകുപ്പ് കൂടുതൽ സുരക്ഷാവേലിയും ടിക്കറ്റ് സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story