Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 9:17 AM GMT Updated On
date_range 31 July 2017 9:17 AM GMTമണ്ണെണ്ണ കിട്ടാനില്ലെങ്കിലും ചിമ്മിണിവിളക്കിന് ആവശ്യക്കാരേറെ
text_fieldsകാഞ്ഞങ്ങാട്: റേഷൻ കടയിൽ നിന്ന് മാസത്തിൽ കിട്ടുന്നത് അരലിറ്റർ മണ്ണെണ്ണയാണെങ്കിലും ചിമ്മിണിവിളക്കിന് ആവശ്യക്കാർ കുറയുന്നില്ല. കർണാടകയിലെ ഹുബ്ലി സ്വദേശികൾ മണ്ണെണ്ണ വിളക്കുകളുമായി നഗരത്തിൽ വിൽപനക്കെത്തിയപ്പോൾ വാങ്ങാൻ നിരവധി പേരാണെത്തിയത്. കുടിൽ വ്യവസായം വഴി നിർമിച്ച വിളക്കുകളുമായി കർണാടകയിൽ നിന്ന് നിരവധി സംഘങ്ങളാണ് നഗരത്തിലെത്തിയത്. നാട്ടിൽ വൈദ്യുതിയില്ലാത്ത കാലങ്ങളിൽ വീടുകൾക്ക് പ്രകാശം നൽകിയിരുന്നത് ഇത്തരം വിളക്കുകളായിരുന്നു. ഇന്ന് പല വീടുകളിലും തട്ടുകടകളിലും റസ്റ്റാറൻറുകളിലും അലങ്കാരത്തിന് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. എമർജൻസി ലാമ്പുകളും ഇൻവർട്ടറുകളും എത്തിയെങ്കിലും അലങ്കാരത്തിനും കൗതുകത്തിനുംവേണ്ടി ചിമ്മിണിക്കൂട് വാങ്ങിക്കാൻ നിരവധിപേർ തയാറാകുന്നുണ്ട്.
Next Story